HOME » NEWS » Sports » ENGLAND HAS HARD FIGHT AHEAD WHEN THE FIRST INNINGS AGAINST NEWZEALAND CAME TO A CLOSURE IN LORDS MM

ENG vs NZ | ന്യൂസിലൻഡിനെതിരെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകർച്ച, ആറ് വിക്കറ്റുമായി ടിം സൗത്തി, ബേൺസിന് സെഞ്ച്വറി

165 റണ്‍സിന്റെ ലീഡാണ് ന്യൂസിലൻഡിന് ഇപ്പോൾ കൈവശമുള്ളത്

News18 Malayalam | news18-malayalam
Updated: June 6, 2021, 8:44 AM IST
ENG vs NZ | ന്യൂസിലൻഡിനെതിരെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകർച്ച, ആറ് വിക്കറ്റുമായി ടിം സൗത്തി, ബേൺസിന് സെഞ്ച്വറി
ENG vs NZ
  • Share this:
ലോർഡ്സിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് ടീമിന് ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ട് 275 റൺസിന് ഓൾ ഔട്ട്‌ ആകുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം ദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഒരു ബോൾ പോലും എറിയാൻ കഴിയാതെയാണ് മത്സരം നിർത്തിവെച്ചത്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഭേദപ്പെട്ട നിലയിലായിരുന്നു ഇംഗ്ലണ്ട്. നാലാം ദിനം കളി തുടങ്ങിയപ്പോൾ നേരിട്ട ആദ്യ പന്തിൽ തന്നെ നായകൻ ജോ റൂട്ട് പുറത്തായി. 132 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായ റോറി ബേണ്‍സ് ആണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗിസിലെ ഹീറോ ആയ ഡിവോൺ കോൺവേയും നായകൻ കെയ്ൻ വില്യംസണും യഥാക്രമം 23, 1 റൺസുകളുമായി പവലിയനിൽ മടങ്ങിയെത്തി. ഇരു വിക്കറ്റുകളും നേടിയത് ഒല്ലി റോബിന്‍സണ്‍ ആണ്. 30 റണ്‍സ് നേടിയ ടോം ലാഥമും രണ്ട് റണ്‍സുമായി നീല്‍ വാഗ്നറുമാണ് ക്രീസിലുള്ളത്. 165 റണ്‍സിന്റെ ലീഡാണ് ന്യൂസിലൻഡിന് ഇപ്പോൾ കൈവശമുള്ളത്.

നേരത്തെ ടിം സൗത്തിയുടെ ആറ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. കൈല്‍ ജാമിസണ്‍ ന്യൂസിലൻഡിന് വേണ്ടി മൂന്ന് വിക്കറ്റും വീഴ്ത്തി. ഒല്ലി റോബിന്‍സണുമായി റോറി ബേണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ 63 റണ്‍സാണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 42 റണ്‍സാണ് തന്റെ അരങ്ങേറ്റ ഇന്നിംഗ്സില്‍ റോബിന്‍സണ്‍ നേടിയത്. അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്സണെ കൂട്ടുപിടിച്ച്‌ ബേണ്‍സ് 52 റണ്‍സ് കൂടി നേടിയെങ്കിലും ടിം സൗത്തി താരത്തെ പുറത്താക്കി ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.



ആദ്യ ഇന്നിംഗ്‌സിൽ അരങ്ങേറ്റ താരം ഡിവോൺ കോൺവേയുടെ ഡബിൾ സെഞ്ചുറി കരുത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട നിലയിൽ എത്തിയത്. 22 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിവീസ് ഓപ്പണറുടെ ഇന്നിംഗ്‌സ്. സിക്സടിച്ചുകൊണ്ടാണ് താരം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ന്യൂസിലൻഡിന് ഇത്തരത്തിൽ ഒരു സ്കോർ സമ്മാനിച്ചത്. ന്യൂസിലൻഡ് നിരയിൽ ഹെന്റി നിക്കോള്‍സ് 61 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരന്‍ ഒല്ലി റോബിന്‍സണ്‍ ആദ്യ ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡ് മൂന്നും ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും വിക്കറ്റ് നേടിയിരുന്നു.

English summary: Rory Burns' ton saves England in the first innings in Lordes, but New Zealand leads by 165 runs. Southee took a superb 6/43 on Saturday as England were dismissed for 275 in reply to New Zealand’s first-innings 378 after the whole of Friday’s third day was washed out
Published by: user_57
First published: June 6, 2021, 8:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories