• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷൂട്ടൗട്ടിലൂടെ ഇംഗ്ലണ്ട് ക്വാർട്ടറിൽ


Updated: July 4, 2018, 2:42 AM IST
ഷൂട്ടൗട്ടിലൂടെ ഇംഗ്ലണ്ട് ക്വാർട്ടറിൽ

Updated: July 4, 2018, 2:42 AM IST
സ്പാർട്ടക്: ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. നിശ്ചിതസമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് കടന്ന മൽസരത്തിൽ 4-3ന് ആയിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ക്വാർട്ടർ ഫൈനലിൽ സ്വീഡനാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ.

ഷൂട്ടൗട്ടിൽ ഹാരി കെയ്ൻ, റാഷ് ഫോർഡ്, ട്രിപ്പിയർ, ഡയർ എന്നിവർ ഇംഗ്ലണ്ടിന്‍റെ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. മറുവശത്ത് ഫൽക്കാവോ, ക്വാഡ്രാഡോ, മുറിയൽ എന്നിവർ കൊളംബിയയ്ക്കുവേണ്ടി ലക്ഷ്യം കണ്ടു. എന്നാൽ ഇംഗ്ലണ്ടിന്‍റെ ഹെൻഡേഴ്സണും കൊളംബിയയുടെ യുറിബ, ബെക്കാ എന്നിവർക്കും പിഴച്ചു.

നിശ്ചിതസമയത്തിന്‍റെ രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിനുവേണ്ടിയും ഇഞ്ച്വറിടൈമിൽ യാറി മിന കൊളംബിയയ്ക്കുവേണ്ടിയും ലക്ഷ്യം കണ്ടു. പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ട ഹാരി കെയ്ൻ ഈ ലോകകപ്പിലെ ടോപ് സ്കോറർ സ്ഥാനം അരക്കിട്ടു ഉറപ്പിച്ചു. ഇപ്പോൾ ആറു ഗോളുകളാണ് കെയ്നിന്‍റെ പേരിലുള്ളത്.
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍