രണ്ടടിച്ച് ഇംഗ്ലണ്ട്; മുന്നിൽ
Updated: July 7, 2018, 8:48 PM IST
Updated: July 7, 2018, 8:48 PM IST
സമാര: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ സ്വീഡനെതിരേ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് രണ്ട് ഗോളിന് മുന്നിൽ. 30ാം മിനിറ്റിൽ ഹാരി മഗ്യൂറും 58ാം മിനിറ്റിൽ ഡേലി അലിയുമാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയത്.
ആഷ്ലി യങ് എടുത്ത കോർണർ ബോക്സിൽ ഉയർന്നു ചാടി ബുള്ളറ്റ് വേഗത്തിൽ വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റർ സിറ്റിയുടെ ഡിഫൻഡറായ മഗ്യൂർ. ഗോളി റോബി ഓൾസന് കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഡേലി അലി അടിച്ച രണ്ടാം ഗോളും ഹെഡ്ഡറിലൂടെയായിരുന്നു. മത്സരത്തില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
കൊളംബിയയ്ക്കെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച ഇംഗ്ലണ്ട് ടീം മാറ്റങ്ങളില്ലാതെയാണ് സമാരയിലും ഇറങ്ങിയത്. സ്വിറ്റ്സർലൻഡിനെതിരെ വിജയം നേടിയ ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് സ്വീഡൻ ഇറങ്ങിയത്. പ്രതിരോധനിരയിൽ ക്രാഫ്തും മധ്യനിരയിൽ ലാർസനും ഇറങ്ങിയപ്പോൾ മൈക്കൽ ലുസ്റ്റിഗ് സസ്പെൻഷൻ കാരണം പുറത്താണ്.
സമീപകാലത്തു ലോകകപ്പുകളിൽ ഇത്ര പ്രതീക്ഷയുണർത്തി മുന്നേറിയ ഇംഗ്ലണ്ട് ടീമില്ല. പ്രീ–ക്വാർട്ടറിൽ കൊളംബിയയ്ക്കെതിരെ ഷൂട്ടൗട്ട് പരീക്ഷയും അതിജീവിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് ചുവടുവെച്ചത്. ഇതിനു മുൻപ് ഇരു ടീമുകളും ലോകകപ്പ് വേദിയിൽ മുഖാമുഖമെത്തിയത് രണ്ടു തവണ മാത്രം. ഗ്രൂപ്പു ഘട്ടത്തിലെ ഈ കണ്ടുമുട്ടലുകൾ രണ്ടുതവണയും സമനിലയിൽ അവസാനിച്ചു. 2002ൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും 2006ൽ രണ്ടു ഗോൾ വീതമടിച്ചും സമനിലയിൽ പിരിഞ്ഞു.
1994നുശേഷം ആദ്യമായാണ് സ്വീഡൻ ലോകകപ്പ് ക്വാർട്ടർ കളിക്കുന്നത്. അതേസമയം, കഴിഞ്ഞ 12 വർഷമായി ഇംഗ്ലണ്ടും ലോകകപ്പ് ക്വാർട്ടർ കളിച്ചിട്ടില്ല. മാത്രമല്ല, ക്വാർട്ടറിൽ ഇംഗ്ലണ്ട് ഒരു മത്സരം ജയിച്ചിട്ട് 28 വർഷമായി.
ആഷ്ലി യങ് എടുത്ത കോർണർ ബോക്സിൽ ഉയർന്നു ചാടി ബുള്ളറ്റ് വേഗത്തിൽ വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റർ സിറ്റിയുടെ ഡിഫൻഡറായ മഗ്യൂർ. ഗോളി റോബി ഓൾസന് കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഡേലി അലി അടിച്ച രണ്ടാം ഗോളും ഹെഡ്ഡറിലൂടെയായിരുന്നു. മത്സരത്തില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
കൊളംബിയയ്ക്കെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച ഇംഗ്ലണ്ട് ടീം മാറ്റങ്ങളില്ലാതെയാണ് സമാരയിലും ഇറങ്ങിയത്. സ്വിറ്റ്സർലൻഡിനെതിരെ വിജയം നേടിയ ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് സ്വീഡൻ ഇറങ്ങിയത്. പ്രതിരോധനിരയിൽ ക്രാഫ്തും മധ്യനിരയിൽ ലാർസനും ഇറങ്ങിയപ്പോൾ മൈക്കൽ ലുസ്റ്റിഗ് സസ്പെൻഷൻ കാരണം പുറത്താണ്.
Loading...