HOME » NEWS » Sports » ENGLAND NEW ZEALAND THIRD DAY ABANDONED DUE TO RAIN SAR

ഇംഗ്ലണ്ട്- ന്യൂസിലൻഡ്: ലോർഡ്സ് ടെസ്റ്റിലെ മൂന്നാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു

അരങ്ങേറ്റ താരം ഡിവോൺ കോൺവേയുടെ ഡബിൾ സെഞ്ച്വറിക്കരുത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട നിലയിൽ എത്തിയത്.

News18 Malayalam | news18-malayalam
Updated: June 5, 2021, 5:19 PM IST
ഇംഗ്ലണ്ട്- ന്യൂസിലൻഡ്: ലോർഡ്സ് ടെസ്റ്റിലെ മൂന്നാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു
England Vs NewZealand
  • Share this:
ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരത്തിന്റെ മൂന്നാം ദിനം മഴ മൂലം ഉപേക്ഷിച്ചു. മഴ കാരണം ഒരു ബോൾ പോലും എറിയാൻ കഴിയാതെയാണ് മത്സരം നിർത്തിവെച്ചത്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഭേദപ്പെട്ട നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സിൽ 378 റൺസാണ് ന്യൂസിലൻഡ് നേടിയത്. ആതിഥേയരായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 43 ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 എന്ന നിലയിലാണ്. 59 റൺസുമായി റോറി ബേൺസ്, 42 റൺസുമായി നായകൻ ജോ റൂട്ട് എന്നിവരാണ് ക്രീസിൽ.

അരങ്ങേറ്റ താരം ഡിവോൺ കോൺവേയുടെ ഡബിൾ സെഞ്ച്വറിക്കരുത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട നിലയിൽ എത്തിയത്. 22 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിവീസ് ഓപ്പണറുടെ ഇന്നിങ്സ്. സിക്സടിച്ചുകൊണ്ടാണ് താരം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ന്യൂസിലൻഡിന് ഇത്തരത്തിൽ ഒരു സ്കോർ സമ്മാനിച്ചത്. ന്യൂസിലൻഡ് നിരയിൽ ഹെന്റി നിക്കോള്‍സ് 61 റണ്‍സെടുത്തു. 25 റണ്‍സെടുത്ത നീല്‍ വാഗ്‌നര്‍ പുറത്താവാതെ നിന്നു.

Also Read- അരങ്ങേറ്റ മത്സരത്തിൽ ഇരട്ടസെഞ്ച്വറിയുമായി കോൺവേ; തകർത്തത് ലോഡ്സിലെ 125 വർഷം പഴക്കമുള്ള റെക്കോർഡുകൾ

ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരന്‍ ഒല്ലി റോബിന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡ് മൂന്നും ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും വിക്കറ്റ് നേടി. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ച്വറി നേട്ടം കൈവരിക്കുന്ന ഏഴാമത്തെ താരമാണ് കോൺവേ. 29കാരനായ കോൺവേ 200 റൺസെടുത്ത് റൺഔട്ട്‌ ആവുകയായിരുന്നു. ലോര്‍ഡ്സ് മൈതാനത്തെ അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോണ്‍വേ. അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് കോണ്‍വെ. മാത്യു സിംക്ലയറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കിവി താരം.

ഇംഗ്ലണ്ട് ഇന്നിങ്സ് തകർച്ചയോടെ ആയിരുന്നു തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ സിബ്ലി, ക്രൗളി എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. സിബ്ലിയെ കെയിൽ ജാമിസണാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ക്രൗളി സൗത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗിന് ക്യാച്ച്‌ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് ആധിപത്യം തിരിച്ചുപിടിച്ചു. ഇരുവരും ഇതുവരെ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നാണ് ബേണ്‍സിന്റെ ഇന്നിങ്‌സ്. റൂട്ട് അഞ്ച് ഫോര്‍ നേടിയിട്ടുണ്ട്.

മത്സരം മഴ തടസപ്പെടുത്തിയതിനാൽ നാലും അഞ്ചും ദിവസങ്ങളില്‍ പ്രാദേശിക സമയം 6.30 വരെ നഷ്ടപ്പെട്ട സമയം ക്രമീകരിക്കുവാനായി കളി ദൈര്‍ഘിപ്പിക്കുവാനാണ് തീരുമാനമായിരിക്കുന്നത്. ഓരോ ദിവസവും അധികമായി 8 ഓവറുകളാണ് കളിക്കുവാന്‍ ഉദ്ദേശിക്കുന്നത്. അതിനാൽ മത്സരം ഏറെക്കുറെ സമനിലയില്‍ അവസാനിക്കുമെന്ന് ഉറപ്പാണെന്നാണ്. അല്ലെങ്കില്‍ ഇരു ടീമുകളിലൊന്നിന്റെ ബാറ്റിംഗ് തകര്‍ച്ച കാണേണ്ടതായി വരും.

News summary: Third day of England vs New Zealand test match called off due to rain
Published by: Anuraj GR
First published: June 5, 2021, 5:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories