• HOME
  • »
  • NEWS
  • »
  • sports
  • »
  • എട്ട് വർഷം മുമ്പുള്ള വംശീയാധിക്ഷേപവും ലൈംഗികചുവയുള്ള ട്വീറ്റുകളും; അരങ്ങേറ്റ ടെസ്റ്റിന് പിന്നാലെ ഇംഗ്ലണ്ട് താരത്തിന് സസ്‌പെൻഷൻ

എട്ട് വർഷം മുമ്പുള്ള വംശീയാധിക്ഷേപവും ലൈംഗികചുവയുള്ള ട്വീറ്റുകളും; അരങ്ങേറ്റ ടെസ്റ്റിന് പിന്നാലെ ഇംഗ്ലണ്ട് താരത്തിന് സസ്‌പെൻഷൻ

കൗമാര പ്രായത്തിൽ ചെയ്‌ത ട്വീറ്റുകളുടെ പേരിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിവാദമായിരുന്നു

ollie-robinson

ollie-robinson

  • Share this:
2013ല്‍ നടത്തിയ വംശീയാധിക്ഷേപ, ലൈംഗികചുവയുള്ള ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി യുവ പേസര്‍ ഒലി റോബിന്‍സണെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ സസ്പെന്‍ഡ് ചെയ്ത് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്നലെ അവസാനിച്ച ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റിൽ കളിച്ചുകൊണ്ടാണ് റോബിൻസൺ തന്റെ അന്താരാഷ്ട്ര കരിയർ തുടങ്ങുന്നത്. എന്നാൽ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് താരത്തിന് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.

കൗമാര പ്രായത്തിൽ ചെയ്‌ത ട്വീറ്റുകളുടെ പേരിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിവാദമായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി ഏഴ് വിക്കറ്റുകള്‍ നേടിയ താരം ആദ്യ ഇന്നിങ്സിൽ 42 റണ്‍സും നേടിയിരുന്നു. മധ്യനിരയിലെ താരത്തിന്റെ 42 റൺസാണ് വൻ ബാറ്റിങ് തകർച്ചയിൽ നിന്നും ഇംഗ്ലണ്ടിനെ കര കയറ്റിയത്. സസ്പെന്‍ഷൻ വന്നതിന്റെ ഫലമായി ഉടന്‍ തന്നെ താരത്തിന് ഇംഗ്ലീഷ് ടീമില്‍ നിന്ന് മടങ്ങേണ്ടി‌വരും. ജൂണ്‍ 10ന് എഡ്ജ്ബാസ്റ്റണില്‍ ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലോ സംഭവത്തില്‍ അന്വേഷണം അവസാനിക്കുന്നത് വരെ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിലോ താരത്തിന് കളിക്കാനാവില്ല.

Also Read- ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് അഭിമാനപ്രശ്നം; കാരണങ്ങൾ അറിയാം

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിന്‍സണ്‍ തിളങ്ങിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ താരം നടത്തിയ വംശീയ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാപകമായി പ്രചരിച്ചത്. ആദ്യ ദിവസത്തെ മത്സരത്തിനുശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സണ്‍ കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തില്‍ നാണക്കേട് കാരണം തനിക്ക് തല ഉയര്‍ത്താനാവുന്നില്ലെന്ന് വ്യക്തമാക്കി. ട്വിറ്ററില്‍ നടത്തിയ ലൈം​ഗികചുവയുള്ളതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയുന്നുവെന്ന് റോബിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ ട്വീറ്റുകള്‍ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരിക്കലും വംശവെറിയനോ ലൈം​ഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്നും റോബിന്‍സണ്‍ വ്യക്തമാക്കി. എന്നാൽ വംശീയ വർഗീയത പോലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടി വേണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുക്കുകയായിരുന്നു.

'എന്റെ കൗമാരകാലത്ത് യോര്‍ക്ക്ഷെയറില്‍ നിന്ന് പുറത്താക്കപ്പെട്ടകാലത്ത് മാനസികമായി ആകെ തകര്‍ന്നിരിക്കുമ്പോള്‍ നടത്തയി ട്വീറ്റുകളാണ് അത്. ആ കാലത്ത് ചിന്താശേഷിയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കിലും അതൊരു ഒഴിവുകഴിവല്ല. പരാമര്‍ശങ്ങളില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു'- റോബിൻസൺ പറഞ്ഞു. സസ്‌പെൻഷൻ ലഭിച്ചെങ്കിലും കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിന് താരത്തിന് പ്രശ്നമില്ല. ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായെങ്കിലും ഈ വലം കൈയ്യന്‍ പേസര്‍ക്ക് തന്റെ ടീമായ സസ്ക്സിനായി കളിക്കാനിറങ്ങാം.

News summary: England' Ollie Robinson has been suspended from International cricket due to 'racist and sexist' tweets posted by him in 2013.
Published by:Anuraj GR
First published: