'ഇത് ഇംഗ്ലീഷ് സ്റ്റെയ്ല്‍' തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് ഇഗ്ലണ്ട് ടീം
ഇന്നത്തെ മത്സരത്തില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 311 റണ്‍സ് എടുത്തത്
news18
Updated: May 30, 2019, 9:14 PM IST

england
- News18
- Last Updated: May 30, 2019, 9:14 PM IST
ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 311 റണ്‍സാണ് ഇഗ്ലണ്ട് ടീം സ്കോര്‍ ചെയ്തത്. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനമായിരുന്നു ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് പുറത്തെടുത്തത്. ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് 300 കടന്നപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ടീം ടോട്ടല്‍ 300 കടക്കുന്നത്. നേരത്തെ പാകിസ്താനെതിരായ പരമ്പരയിലും മികച്ച പ്രകടനമായിരുന്നു ടീം പുറത്തെടുത്തത്.
373/3, 359/4, 341/7, 351/9 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍. ഇന്നത്തെ മത്സരത്തില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 311 റണ്‍സ് എടുത്തത്. ഇംഗ്ലണ്ടിനായി ബെന്‍സ്റ്റോക്സ് (89) ഇയാന്‍ മോര്ഗന് (57), ജോ റൂട്ട് (51). ജേസണ്‍ റോയ് (54) എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. Also Read: അഞ്ചാം വിക്കറ്റും വീണു ; ദക്ഷിണാഫ്രിക്ക തോൽവിയിലേക്ക്
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 142 ന് മൂന്ന് എന്ന നിലയിലാണ്. ഓപ്പണര്‍ ഹാഷിം അംല പരുക്കേറ്റ് മടങ്ങുകയും ചെയ്തിരുന്നു. ക്വിന്റണ്‍ ഡീ കോക്ക് (68), ഫാഫ് ഡൂ പ്ലെസി (5), മാര്‍ക്രം (11) എന്നിവരാണ് പുറത്തായത്.
373/3, 359/4, 341/7, 351/9 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍. ഇന്നത്തെ മത്സരത്തില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 311 റണ്‍സ് എടുത്തത്. ഇംഗ്ലണ്ടിനായി ബെന്‍സ്റ്റോക്സ് (89) ഇയാന്‍ മോര്ഗന് (57), ജോ റൂട്ട് (51). ജേസണ്‍ റോയ് (54) എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 142 ന് മൂന്ന് എന്ന നിലയിലാണ്. ഓപ്പണര്‍ ഹാഷിം അംല പരുക്കേറ്റ് മടങ്ങുകയും ചെയ്തിരുന്നു. ക്വിന്റണ്‍ ഡീ കോക്ക് (68), ഫാഫ് ഡൂ പ്ലെസി (5), മാര്‍ക്രം (11) എന്നിവരാണ് പുറത്തായത്.