• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചരിത്രം തിരുത്തി ഏകദിനത്തിലെ വലിയ സ്കോറുമായി ഇംഗ്ലണ്ട്

news18india
Updated: June 20, 2018, 12:14 PM IST
ചരിത്രം തിരുത്തി ഏകദിനത്തിലെ വലിയ സ്കോറുമായി ഇംഗ്ലണ്ട്
news18india
Updated: June 20, 2018, 12:14 PM IST
നോട്ടിംഗ്ഹാം (ഇംഗ്ലണ്ട്): ഏകദിന ക്രിക്കറ്റിൽ ചരിത്രം തിരുത്തി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ ടെൻ ബ്രിഡ്ജ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ 481 റൺസെന്ന ചരിത്ര നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 2016ൽ പാകിസ്ഥാനെതിരെ ഇംഗ്ലണ്ട്, ഇതേ സ്റ്റേഡിയത്തിൽ വെച്ചു തന്നെ നേടിയ 444 റൺസായിരുന്നു നിലവിലെ റെക്കോർഡ്. മൽസരത്തിൽ ഓസ്ട്രേലിയയെ 239 റൺസിന് എറിഞ്ഞിട്ട ഇംഗ്ലണ്ട് 242 റൺസിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കുകയും ചെയ്തു. ഇതോടെ അഞ്ചു മൽസരങ്ങളുടെ പരമ്പര രണ്ടു കളി ബാക്കിനിൽക്കെ 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

27 പന്തുകൾ ബാക്കി നിൽക്കേയാണ് സ്വന്തം ലോകറെക്കോർഡ് ഇംഗ്ലണ്ട് തിരുത്തിയെഴുതിയത്. കളി പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 481 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി അലക്സ് ഹെയ്ൽസും ജോണി ബെയർസ്റ്റോയും സെഞ്ച്വറി നേടി.

2016ൽ, പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 50 ഓവറില്‍ മൂന്നു വിക്കറ്റിന് 444 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ട് നേടിയെടുത്തത്. അന്ന്, 2006ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 443 റണ്‍സെടുത്ത ശ്രീലങ്കയുടെ റെക്കോര്‍ഡായിരുന്നു ഇംഗ്ലണ്ട് മറികടന്നത്.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍