• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജോ റൂട്ടിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് ജയിക്കാൻ 323 റൺസ്


Updated: July 14, 2018, 7:23 PM IST
ജോ റൂട്ടിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് ജയിക്കാൻ 323 റൺസ്

Updated: July 14, 2018, 7:23 PM IST
ലണ്ടൻ: നിർണായകമായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ 323 റൺസ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ജോ റൂട്ടിന്‍റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ ഏഴിന് 322 റൺസ് എടുത്തു. 116 പന്ത് നേരിട്ട റൂട്ട് പുറത്താകാതെയാണ് 113 റൺസെടുത്തത്. എട്ട് ബൌണ്ടറികളും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു റൂട്ടിന്‍റെ ഇന്നിംഗ്സ്. 53 റൺസെടുത്ത ഇയൻ മോർഗനും റൺസെടുത്ത 50 ഡേവിഡ് വില്ലിയും 40 റൺസെടുത്ത ജേസൻ റോയിയും ഇംഗ്ലണ്ടിനായി തിളങ്ങി. 10 ഓവറിൽ 68 റൺസ് വിട്ടുകൊടുത്തെങ്കിലും മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ബൌളിംഗിൽ മികച്ചുനിന്നത്. ഉമേഷ് യാദവ്, ചഹൽ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യ വിക്കറ്റിൽ റോയിയും ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ 10.2 ഓവറിൽ 69 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർമാരെ നഷ്ടമായശേഷം ക്രീസിൽ ഒത്തുചേർന്ന മോർഗനും റൂട്ടും ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇന്ത്യൻ സ്പിന്നർമാരെ അനായാസമാണ് ഇരുവരും നേരിട്ടത്. മൂന്നാം വിക്കറ്റിൽ 103 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. 53 റൺസെടുത്ത മോർഗനെ കുൽദീപ് മടക്കി. പിന്നീട് സ്റ്റോക്ക്, ബട്ട് ലർ, മൊയിൻ അലി എന്നിവരെ പെട്ടെന്ന് മടക്കി കളിയിൽ ഇന്ത്യ ആധിപത്യം നേടി. എന്നാൽ അവസാന ഓവറുകളിൽ റൂട്ടിനൊപ്പം ആഞ്ഞടിച്ച ഡേവിഡ് വില്ലിയാണ് ഇംഗ്ലണ്ടിന്‍റെ റൺ നിരക്ക് ഉയർത്തിയത്. 31 പന്ത് നേരിട്ടാണ് വില്ലി 50 റൺസെടുത്തത്.

ആദ്യ മൽസരം ജയിച്ച ഇന്ത്യയ്ക്ക് ഇന്നുകൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാകും.
First published: July 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍