നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India-England T20 | ഇംഗ്ളണ്ടിനെതിരായ ആദ്യ ട്വന്റി 20; ഇന്ത്യക്ക് തോൽവി

  India-England T20 | ഇംഗ്ളണ്ടിനെതിരായ ആദ്യ ട്വന്റി 20; ഇന്ത്യക്ക് തോൽവി

  England smashed India for eight wickets in the Ahmedabad T20 | ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തോൽവി

  ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ പരാജയം

  ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ പരാജയം

  • Share this:
   അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ ട്വൻ്റി20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ദയനീയ തോൽവി. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപിച്ചത്. ബാറ്റിങ്ങിൽ ജേസൺ റോയ് (49), ബൗളിങ്ങിൽ ജോഫ്ര ആർച്ചർ (3/23) എന്നിവർ ഇംഗ്ലണ്ടിനായ് തിളങ്ങി.

   ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ നേടിയ ടെസ്റ്റ് വിജയത്തിൻ്റെ തിളക്കത്തിൽ ഈ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് കൈവച്ചതെല്ലാം പാളിയ ദിവസമായിരുന്നു.

   ടീമിൽ കൊണ്ടുവന്ന മാറ്റങ്ങളൊന്നം ഇന്ത്യക്കായി ഫലം കണ്ടില്ല. രോഹിത് ശർമയെ പുറത്തിരുത്തി ധവാനെയും രാഹുലിനെയും ഓപ്പണിംഗിൽ കൊണ്ട് വന്ന കോഹ്‌ലിയുടെ തീരുമാനം പാളിപ്പോയി എന്ന് വേണം പറയാൻ. ഇന്ത്യയുടെ സ്കോർ രണ്ടിൽ നിൽക്കെ, രാഹുൽ ആർച്ചറുടെ പന്തിൽ ബൗൾഡായി പുറത്തായി. പിന്നാലെ വന്ന കോഹ്‌ലിക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

   ആദിൽ റഷീദിനെ ബൗണ്ടറി പറത്താൻ ശ്രമിച്ച കോഹ്‌ലിയെ ജോർദാൻ്റെ കൈകളിലേക്ക് എത്തിച്ച് റഷീദ് ഇംഗ്ലണ്ടിന് മുൻതൂക്കം നൽകി. പവർപ്‌ളേ തീരുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ തിരികെ പവലിയനിൽ എത്തിയിരുന്നു.

   ഋഷഭ് പന്ത് ആർച്ചറെ റിവേഴ്സ് സ്വീപിൽ സിക്‌സിന് പറത്തി തുടങ്ങിയെങ്കിലും അധികം വൈകാതെ പുറത്തായി. ശ്രേയസ് അയ്യരുടെ 67 റൺസാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ഹർദിക് പാണ്ട്യയെ (21പന്തിൽ 19) കൂട്ടുപിടിച്ച അയ്യർ അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 54 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായത്.

   പാണ്ഡ്യ പുറത്തായ ശേഷവും അയ്യർ കളി തുടർന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിന് ബൗളിങ്ങിൽ കാര്യമായി സംഭാവന ചെയ്യാൻ കഴിഞ്ഞതുമില്ല. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളർമാർ ഇന്ത്യയെ ശരിക്കും വരിഞ്ഞു കെട്ടുകയായിരുന്നു.

   മറുവശത്ത് ഇംഗ്ലണ്ടിൻ്റെ വിജയം ആധികാരികമാക്കിയത് ജേസൺ റോയുടെയും ബട്ട്ലറുടെയും ബാറ്റിങ്ങായിരുന്നു. ഇരുവരും ആദ്യ ഓവർ മുതലേ ഇന്ത്യൻ ബൗളർമാരെ നിർഭയം നേരിട്ടു. അർഹിച്ച അർദ്ധ സെഞ്ച്വറിക്ക് ഒരു റൺ അകലെ റോയ് പുറത്തായെങ്കിലും ഇംഗ്ലണ്ട് അപ്പോഴേക്കും വിജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. ബെയർസ്റ്റ്റൊയും മോർഗനും ചേർന്ന് ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്കോറിന് അപ്പുറം കടത്തി. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ ആദ്യത്തെ മത്സരം ജയിച്ച് 1-0 ന് ഇംഗ്ലണ്ട് മുന്നിലെത്തി.

   രണ്ടാം ട്വൻ്റി20 മത്സരം ഞായറാഴ്ച നടക്കും. എല്ലാ മത്സരങ്ങൾക്കും അഹമ്മദാബാദ് തന്നെയാകും വേദി.

   Summary: England beat India in the first Twenty20 match in Narendra Modi stadium in Ahmedabad by eight wickets. Roy and Archer put up remarkable performance for England
   Published by:user_57
   First published: