ഇന്റർഫേസ് /വാർത്ത /Sports / Michael Vaughan| വോണിന് മേൽ വംശീയാധിക്ഷേപ കുരുക്ക് മുറുകുന്നു; ആരോപണങ്ങൾ ശരിവെച്ച് ആദിൽ റഷീദ്

Michael Vaughan| വോണിന് മേൽ വംശീയാധിക്ഷേപ കുരുക്ക് മുറുകുന്നു; ആരോപണങ്ങൾ ശരിവെച്ച് ആദിൽ റഷീദ്

2009ല്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ക്ലബായ യോര്‍ക്ക്‌ഷെയറിന് വേണ്ടി കളിക്കുന്നതിനിടെ ഏഷ്യന്‍ വംശജരായ താരങ്ങളെ വോണ്‍ അധിക്ഷേപിക്കുന്നത് താൻ കേട്ടിട്ടുണ്ടെന്ന് റഷീദ് വ്യക്തമാക്കുകയായിരുന്നു.

2009ല്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ക്ലബായ യോര്‍ക്ക്‌ഷെയറിന് വേണ്ടി കളിക്കുന്നതിനിടെ ഏഷ്യന്‍ വംശജരായ താരങ്ങളെ വോണ്‍ അധിക്ഷേപിക്കുന്നത് താൻ കേട്ടിട്ടുണ്ടെന്ന് റഷീദ് വ്യക്തമാക്കുകയായിരുന്നു.

2009ല്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ക്ലബായ യോര്‍ക്ക്‌ഷെയറിന് വേണ്ടി കളിക്കുന്നതിനിടെ ഏഷ്യന്‍ വംശജരായ താരങ്ങളെ വോണ്‍ അധിക്ഷേപിക്കുന്നത് താൻ കേട്ടിട്ടുണ്ടെന്ന് റഷീദ് വ്യക്തമാക്കുകയായിരുന്നു.

  • Share this:

വംശീയാധിക്ഷേപ വിവാദത്തിൽ (Racism controversy) മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കല്‍ വോണിന് (Michael Vaughan) മേലുള്ള കുരുക്ക് മുറുകുന്നു. വോണിനെതിരെ ഉയർന്നു വന്ന ആരോപണങ്ങള്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ആദിൽ റഷീദ്(Adil Rashid) ശരി വെച്ചതോടെയാണ് താരം കൂടുതൽ കുരുക്കിലായത്. 2009ല്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ക്ലബായ യോര്‍ക്ക്‌ഷെയറിന് (Yorkshire) വേണ്ടി കളിക്കുന്നതിനിടെ ഏഷ്യന്‍ വംശജരായ താരങ്ങളെ വോണ്‍ അധിക്ഷേപിക്കുന്നത് താൻ കേട്ടിട്ടുണ്ടെന്ന് റഷീദ് വ്യക്തമാക്കുകയായിരുന്നു.

ധാരാളം ഏഷ്യന്‍ വംശജര്‍ ടീമില്‍ എത്തുകയാണെന്നും, ഇതിനെന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്നും വോണ്‍ പറഞ്ഞതായി റഷീദ് വെളിപ്പെടുത്തി. വംശീയ അധിക്ഷേപങ്ങള്‍ നമുക്കിടിയിലെ അർബുദമാണെന്നും ഇത് സംബന്ധിച്ചുള്ള ഏത് അന്വേഷണമായും സഹകരിക്കാൻ താൻ തയാറാണെന്നും ഇംഗ്ലണ്ടിന്റെ പ്രധാന സ്പിന്നറായ റഷീദ് അറിയിച്ചു.

'വംശീയാധിക്ഷേപങ്ങള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലുമുള്ള അർബുദമാണ്. നിര്‍ഭാഗ്യവശാര്‍ പ്രഷഫഷണല്‍ കായിക രംഗത്തും അതുണ്ട്. അതിനൊരു അറുതി വരുത്തുക തന്നെ വേണം. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടു പോവുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷെ അസീം റഫീഖ് മൈക്കല്‍ വോണിനെതിരെ പറഞ്ഞ ആരോപണങ്ങള്‍ ശരിയാണെന്ന് മാത്രമെ എനിക്കിപ്പോള്‍ പറയാൻ ആവുകയുള്ളൂ.' - റഷീദ് ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

'വംശീയ അധിക്ഷേപത്തിനെതിരെ പാർലമെൻററി കമ്മിറ്റി സ്വീകരിക്കുന്ന നടപടികൾ പ്രോത്സാഹനം അർഹിക്കുന്നതാണ്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ തക്കതായ കുറ്റം ചുമത്തുകയും സ്ഥാപന തലത്തിൽ വംശീയതയ്‌ക്കെതിരെ പോരാടുവാൻ വേണ്ടി നിർണായക മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.' - റഷീദ് കൂട്ടിച്ചേർത്തു.

കൗണ്ടി ക്രിക്കറ്റില്‍ മൈക്കല്‍ വോണിന് കീഴില്‍ യോര്‍ക്ക്‌ഷെയറിനായി കളിച്ച അസീം റഫീഖ് ആണ് അദ്ദേഹത്തിനെതിരെ ആദ്യം വംശീയ ആരോപണം ഉയര്‍ത്തിയത്. അസീം റഫീഖിന്‍റെ ആരോപണങ്ങളെ പിന്തുണച്ച് മുന്‍ യോര്‍ക്‌ഷെയര്‍ താരമായ റാണാ നവേദും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ടീമിലെ പ്രമുഖ താരമായ ആദില്‍ റഷീദും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന് എതിരെയുള്ള ആരോപണങ്ങള്‍ ശരിവെച്ച് രംഗത്തെത്തിയിരിക്കുന്നത്.

അസം റഫീഖിനെതിരായ വംശീയ അധിക്ഷേപത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഒന്നും സ്വീകരിക്കാതിരുന്ന യോര്‍ക്‌ഷെയര്‍ ക്ലബ് അധികൃതരുടെ നടപടിയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ക്ലബ് അധികൃതർ ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്ന് ഇംഗ്ലണ്ടിന്റെ ദേശീയ മത്സരങ്ങൾ യോര്‍ക്‌ഷെയര്‍ ക്ലബിന്റെ ഹോം ഗ്രൗണ്ടായ ഹെഡിങ്‌ലിയിൽ അനുവദിക്കുന്നില്ലെന്ന് ഇസിബി അറിയിച്ചിരുന്നു. സംഭവത്തിൽ മാതൃകാപരമായ നടപടി ക്ലബ് അധികൃതർ സ്വീകരിക്കാത്തിടത്തോളം കാലം ഈ വിലക്ക് തുടരുമെന്നും ഇസിബി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ ജോ റൂട്ട് വംശീയ അധിക്ഷേപത്തിനെതിരെ ശബ്ദം ഉയർത്തിക്കൊണ്ട് ക്ലബ് അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകണമെന്നും ഇംഗ്ലണ്ട് ആരാധകരും ഇത്തരം പ്രവർത്തികൾ ഉപേക്ഷിക്കണമെന്നും റൂട്ട് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്പോഴും വംശീയാധിക്ഷേപം നടത്തിയിട്ടില്ലെന്ന നിലപാടിലാണിപ്പോഴും മൈക്കല്‍ വോണ്‍. ആരോപണം ഉയര്‍ന്നതിനുപിന്നാലെ ഇംഗ്ലണ്ടിലെ ടെലിവിഷന്‍, റേഡിയോ പരിപാടികളിൽ നിന്ന് വോണിനെ ഒഴിവാക്കിയിരുന്നു. ബിബിസിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'The Tuffers and Vaughan Cricket Show 'എന്ന പരിപാടിയും നിര്‍ത്തിവെച്ചിരുന്നു.

First published:

Tags: Adil Rasheed, England Cricket, Michael Vaughan, Racist attack