നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇമാമുൾ ഹഖിന്റെ പ്രതിരോധം പിളർത്തി പാർക്കിൻസണിന്റെ അത്ഭുത പന്ത്; കയ്യടിച്ച് ക്രിക്കറ്റ് ലോകം

  ഇമാമുൾ ഹഖിന്റെ പ്രതിരോധം പിളർത്തി പാർക്കിൻസണിന്റെ അത്ഭുത പന്ത്; കയ്യടിച്ച് ക്രിക്കറ്റ് ലോകം

  ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തുവന്ന പാർക്കിൻസണിന്റെ പന്തിന്റെ ഗതിയറിയാതെ മുന്നോട്ടാഞ്ഞ് കളിക്കാൻ ശ്രമിച്ച പാക് താരത്തിന് പിഴക്കുകയായിരുന്നു. ഫ്രണ്ട് ഫൂട്ടിൽ കളിച്ച ഇമാമുളിനെ കബളിപ്പിച്ച് പന്ത് താരത്തിന്റെ പ്രതിരോധം പിളർത്തി വിക്കറ്റ് ഇളക്കുകയായിരുന്നു. വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് പന്ത് 12.1 ഡിഗ്രിയിൽ സ്പിൻ ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

  മാറ്റ് പാർക്കിൻസണിന്റെ പന്തിൽ ബോൾഡാകുന്ന ഇമാമുൾ ഹഖ് 
Credits: England Cricket | Facebook

  മാറ്റ് പാർക്കിൻസണിന്റെ പന്തിൽ ബോൾഡാകുന്ന ഇമാമുൾ ഹഖ് Credits: England Cricket | Facebook

  • Share this:
   ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഇംഗ്ലണ്ട് സ്പിന്നറായ മാറ്റ് പാർക്കിൻസണിന്റെ ബൗളിംഗ്. പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ താരത്തിന്റെ പ്രകടനമാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പാക് താരമായ ഇമാമുൾ ഹഖിനെ പുറത്താക്കാൻ താരം എറിഞ്ഞ പന്തിനെ കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.

   പാകിസ്താൻ ഇന്നിങ്സിന്റെ 26-ാം ഓവറിലാണ് ഈ സംഭവം അരങ്ങേറിയത്. ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തുവന്ന പാർക്കിൻസണിന്റെ പന്തിന്റെ ഗതിയറിയാതെ മുന്നോട്ടാഞ്ഞ് കളിക്കാൻ ശ്രമിച്ച പാക് താരത്തിന് പിഴക്കുകയായിരുന്നു. ഫ്രണ്ട് ഫൂട്ടിൽ കളിച്ച ഇമാമുളിനെ കബളിപ്പിച്ച് പന്ത് താരത്തിന്റെ പ്രതിരോധം പിളർത്തി വിക്കറ്റ് ഇളക്കുകയായിരുന്നു. വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് പന്ത് 12.1 ഡിഗ്രിയിൽ സ്പിൻ ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


   മത്സരത്തിൽ ഒമ്പത് ഓവർ എറിഞ്ഞ പാർക്കിൻസൺ 70 റൺസ് വഴങ്ങിയെങ്കിലും ഈ ഒരൊറ്റ പന്ത് താരത്തെ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയമാക്കി. ഡെലിവറി ഓഫ് ദ ഇയർ, ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് എന്നെല്ലാമാണ് ഈ ബൗളിങ്ങിനെ ആരാധകർ വാഴ്ത്തുന്നത്. പാർക്കിൻസണിന്റെ പന്തിൽ പുറത്താകുമ്പോൾ 56 റൺസുമായി മികച്ച ഫോമിലായിരുന്നു ഇമാമുൾ ഹഖ്.

   Also read- ആദ്യം തകർപ്പൻ ബാറ്റിംഗ് പിന്നെ അച്ചടക്കമുള്ള ബൗളിംഗ്, കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയർലൻഡ്

   അതേസമയം, ഇമാമുളിന്റെയും മുഹമ്മദ് റിസ്വാന്റെയും അർധസെഞ്ചുറികളുടെയും ക്യാപ്റ്റൻ ബാബർ അസമിന്റെ സെഞ്ചുറിയുടെയും ബലത്തിൽ ഇംഗ്ലണ്ടിനെതിരെ 331 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 12 പന്തുകൾ ബാക്കി നിർത്തി മൂന്ന് വിക്കറ്റിന് മത്സരം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തവാരുകയും ചെയ്തു. ജയിംസ് വിന്‍സിന്റെ കന്നി അന്താരാഷ്ട്ര സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പാളിയിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് ആയപ്പോഴേക്കും ഡേവിഡ് മലാന്‍ പവലിയനില്‍ തിരിച്ചെത്തി. 53 റണ്‍സ് എത്തിയപ്പോള്‍ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടും മടങ്ങി. പിന്നീടെത്തിയ ജയിംസ് വിന്‍സ് സെഞ്ചുറിയുമായി കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു.

   Also read- വേഗത്തില്‍ 14 ഏകദിന സെഞ്ച്വറികള്‍; റെക്കോര്‍ഡ് കരസ്ഥമാക്കി ബാബര്‍ അസം

   നേരത്തെ ഇംഗ്ലണ്ടിന്റെ മുൻനിര താരങ്ങൾക്ക് കോവിഡ് ബാധിച്ചത് മൂലം ബെൻ സ്റ്റോക്സിനെ ക്യാപ്റ്റനാക്കി ഒരു രണ്ടാം നിര ടീമിനെയാണ് ഇംഗ്ലണ്ട് അണിനിരത്തിയത്. രണ്ടാം നിര ടീമിനെതിരെ ഒരു മൽസരം പോലും ജയിക്കാൻ കഴിയാതെ കീഴടങ്ങിയതിൽ പാകിസ്താൻ ടീമിനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
   Published by:Naveen
   First published:
   )}