നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐപിഎല്ലിലേക്ക് 'റൂട്ട്' തെളിയുന്നു; ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് അടുത്ത ഐപിഎൽ സീസണിൽ കളിച്ചേക്കും - റിപ്പോർട്ട്

  ഐപിഎല്ലിലേക്ക് 'റൂട്ട്' തെളിയുന്നു; ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് അടുത്ത ഐപിഎൽ സീസണിൽ കളിച്ചേക്കും - റിപ്പോർട്ട്

  ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോർ സംഘത്തിൽ ഉൾപ്പെടുന്ന താരമായിട്ടും ഐപിഎല്ലിന്റെ ഭാഗമാകാൻ റൂട്ടിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

  Joe Root

  Joe Root

  • Share this:
   ഒടുവിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാനുള്ള തീരുമാനവുമായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്. ഐപിഎല്ലിൽ അടുത്ത സീസണിൽ നടക്കുന്ന മെഗാ ലേലത്തിൽ റൂട്ട് തന്റെ പേര് രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ട്.

   ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോർ സംഘത്തിൽ ഉൾപ്പെടുന്ന താരമായിട്ടും ഐപിഎല്ലിന്റെ ഭാഗമാകാൻ റൂട്ടിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാബ് ഫോറിലെ മറ്റ് താരങ്ങളായ വിരാട് കോഹ്‌ലിയും കെയ്‌ന്‍ വില്യംസണും സ്‌റ്റീവ് സ്‌മിത്തും ഐപിഎല്ലില്‍ അടിച്ചുതകർക്കുമ്പോൾ റൂട്ട് ഐപിഎല്ലിന്റെ ഭാഗമാവാതെ മാറിനിൽക്കുകയായിരുന്നു. 2018ൽ ഐപിഎല്ലിന്റെ ഭാഗമാകാനൊരുങ്ങി താര ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വെടിക്കെട്ട് പ്രകടനങ്ങൾ ഒരുപാട് നടത്തിയിട്ടില്ലാത്തതിനാൽ റൂട്ടിനെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കാൻ ഒരു ഫ്രാഞ്ചൈസിയും ഒരുക്കമായിരുന്നില്ല. എന്നാൽ അടുത്ത സീസണിൽ, 2022ൽ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകൾ വരുന്നതും ഒപ്പം മെഗാ താരലേലം നടക്കാനിരിക്കെ തനിക്കും ഐപിഎല്ലിൽ രാശി തെളിയുമെന്നാണ് റൂട്ടിന്റെ കണക്കുകൂട്ടൽ. പുതിയ ടീമുകള്‍ വരുന്നതോടെ 16 വിദേശ താരങ്ങള്‍ക്ക് കൂടി ഐപിഎല്ലില്‍ അവസരമൊരുങ്ങിയേക്കും. ഐപിഎൽ സ്വപ്നങ്ങൾക്ക് പുറമേ ടി20 ലോകകപ്പിൽ കളിക്കുക എന്ന സ്വപ്നവും റൂട്ടിനുണ്ട്.


   ഐപിഎല്ലിന്റെ ഭാഗമാകാനുള്ള ആഗ്രഹം ജോ റൂട്ട് കഴിഞ്ഞ വർഷം പ്രകടിപ്പിച്ചിരുന്നു. 'കരിയറിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഐപിഎല്ലിന്‍റെ ഭാഗമാകും. ഐപിഎല്ലിന്‍റെ ഭാഗമാവുകയും അതിനെ അനുഭവിച്ചറിയാനും ആഗ്രഹമുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ, പ്രത്യേകിച്ച് ടെസ്റ്റ് മത്സരങ്ങളുടെ ആധിക്യത്തെ തുടര്‍ന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള ഉചിത സമയമാണ് ഇതെന്ന് കരുതുന്നില്ല.' എന്നായിരുന്നു അന്ന് റൂട്ട് വ്യക്തമാക്കിയത്.

   Also read- T20 World Cup Indian Team| 'ലോർഡ് ശാർദുൽ' ഇന്ത്യൻ ടീമിൽ; നിർണായക മാറ്റം നടത്തി ബിസിസിഐ; സഞ്ജുവിനും ചാഹലിനും ഇടമില്ല

   ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ആണെങ്കിലും പരിമിത ഓവർ ക്രിക്കറ്റിൽ പ്രത്യേകിച്ച് ടി20 യിൽ റൂട്ട് ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സാന്നിധ്യമല്ല. 30 വയസ്സുകാരനായ ജോ റൂട്ട് 2019 മെയിലാണ് അവസാനമായി ഇംഗ്ലണ്ട് ജേഴ്സിയിൽ ടി20 ക്രിക്കറ്റ് കളിച്ചത്. ഇത്തവണത്തെ ടി20 ലോകകപ്പ് ടീമിലും റൂട്ട് അംഗമല്ല. നിലവിൽ ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ടി20യില്‍ 35.7 ബാറ്റിംഗ് ശരാശരിയുണ്ടെങ്കിലും ടെസ്റ്റ് മത്സരങ്ങൾക്കായി കൂടുതൽ ശ്രദ്ധ നൽകുന്നതിനാലാണ് റൂട്ട് ടി20 ക്രിക്കറ്റിനോട് വിമുഖത കാട്ടുന്നത്.
   Published by:Naveen
   First published: