നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: 'ആരാകും രാജക്കന്മാര്‍'; ലോകകപ്പിനും ഇംഗ്ലണ്ടിനുമിടയില്‍ 242 റണ്‍സ് ദൂരം

  ICC World cup 2019: 'ആരാകും രാജക്കന്മാര്‍'; ലോകകപ്പിനും ഇംഗ്ലണ്ടിനുമിടയില്‍ 242 റണ്‍സ് ദൂരം

  ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്

  england

  england

  • News18
  • Last Updated :
  • Share this:
   ലോഡ്‌സ്: പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ നിശ്ചിത അമ്പത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ നിക്കോള്‍സിന്റെയും (77 പന്തില്‍ 55), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ ടോം ലാഥമിന്റെയും (55 പന്തില്‍ 47) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് കിവികള്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

   29 റണ്‍സിന് ആദ്യ വിക്കറ്റ് വീണിടത്ത് നിന്നാണ് കിവികള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. കെയ്ന്‍ വില്യംസണ്‍ ( 53 പന്തില്‍ 30), മാര്‍ട്ടിന്‍ ഗുപ്ടില്‍ (18 പന്തില്‍ 19), റോസ് ടെയ്‌ലര്‍ (15), നീഷാം (19), ഗ്രാന്‍ഡ്‌ഹോം (16), സാന്റ്‌നര്‍ ( പുറത്താകാതെ 5 ), ഹെന്റി (4 ) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

   ഇംഗ്ലണ്ടിനായി പ്ലങ്കറ്റും വോക്‌സും മൂന്നു വിക്കറ്റുകളും മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി. കന്നികീരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ലോഡ്‌സില്‍ ഇറങ്ങിയിരിക്കുന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്. അതേസമയം കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്. ടൂര്‍ണമെന്റ് തുടങ്ങുംമുമ്പ് തന്നെ ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്.

   First published:
   )}