ലണ്ടൻ: ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് നല്ലതുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 30 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. 90 റൺസെടുത്ത ബെയർസ്റ്റോയും 26 റംസെടുത്ത ജെയിംസ് വിൻസുമാണ് പുറത്തായത്. 45 റൺസോടെ ജോ റൂട്ടും റൺസൊന്നുമെടുക്കാതെ ഇയൻ മോർഗനുമാണ് ക്രീസിൽ.
99 പന്ത് നേരിട്ട ബെയ്ർസ്റ്റോർ എട്ട് ബൌണ്ടറികളും മൂന്നു സിക്സറും പറത്തി. ജോ റൂട്ടുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 120 റൺസും ബെയർസ്റ്റോ ഇംഗ്ലീഷ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനുവേണ്ടി ദവ്ലത്ത് സർദ്രാൻ, ഗുൽബാദിൻ നയിബ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.