ലണ്ടൻ:ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകർത്ത ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കി. മൂന്നു മത്സര പരമ്പരയിലെ ആദ്യ രണ്ടു കളികളും ജയിച്ചാണ് ഇംഗ്ളണ്ട് പരമ്പര ഉറപ്പാക്കിയത്. 158 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് വിജയ തീരത്ത് എത്തിയത്. 54 പന്തില്‍ 77 റണ്‍സ് നേടിയ ജോസ് ബട്ലറുടെ തകർപ്പൻ ബാറ്റിങ്ങാണ് ഓസ്ട്രേലിയയെ തോൽവിയിലേക്ക് നയിച്ചത്. ബട്ട്ലർ തന്നെയാണ് മാൻ ഓഫ് ദ മാച്ചും.
ദാവീദ് മലാനും ജോസ് ബട്ലറും ചേർന്നുള്ള രണ്ടാം വിക്കറ്റിൽ നേടിയ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. മലന്റെ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായെങ്കിലും കൂടുതൽ ആശങ്കയ്ക്കു വക നൽകാതെ ബട്ട്ലർ അവരെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ബട്ട്ലർ എട്ടു ഫോറും രണ്ടു സിക്സറും നേടി. 32 പന്തില്‍ 42 റണ്‍സാണ് ദാവീദ് മലന് നേടിയത്. അവസാന നിമിഷങ്ങലിൽ മോയിന്‍ അലി 13 റണ്‍സുമായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തതു ഇംഗ്ലണ്ടിന് നിർണായകമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.