ബിര്‍മിങ്ഹാം: ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയെയാണ് നേരിടുന്നത്. 1987ലെ ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഇരു ടീമും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഇരു ടീമിന്റെയും ശക്തി.
ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കൊപ്പം ഉസ്മാന് ഖവാജക്ക് പകരം പീറ്റര്‍ ഹാന്‍ഡ്കോമ്പും ഇന്ന് ഓസീസ് നിരയിലെത്തും. മാര്‍ക്കസ് സ്ററോയിണിസിന്റെ പരിക്ക് ഭേദമായതും ഓസീസിന് ആശ്വാസമാണ്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും നയിക്കുന്ന പേസ് ആക്രമണത്തില്‍ മൂന്നാമനായി ജേസണ്‍ ബഹ്രന്ഡോര്ഫ് സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. നഥാന്‍ ലിയേണിന്റെ സ്പിന്നിന് പിന്തുണയുമായി മാകസ്വെല്ലുമുണ്ട്.
Also Read: പിഴച്ചത് കോഹ്ലിയുടെ ആ തീരുമാനം; സച്ചിനും പറയുന്നു
ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങ് കരുത്ത് ഓപ്പണിങ്ങ് സഖ്യത്തില്‍ തുടങ്ങും. ജോസണ്‍ റോയ് - ജോണി ബെയര്‍ സ്റ്റോ ഓപ്പണിംഗ് സഖ്യം. പിന്നാലെ ജോ റൂട്ടും ഓയിന്‍ മോര്‍ഗനും ജോസ് ബട്ലറും. ആരോടും കിടപിടിക്കും ഇംഗ്ലീഷ് ബാറ്റിംഗ്. ബെന്‍ സ്റ്റോക്സിന്റെ ഓള്‍റൗണ്ട് മികവ് മാക്സ്വെല്ലിനെ വെല്ലാന്‍ പോന്നതാണ്. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ക്രിസ് വോക്സ്, പ്ലംങ്കറ്റ് പേസ് ആക്രമണത്തിന്റെ മൂര്‍ച്ച എതിരാളികള്‍ പലവട്ടം കണ്ടറിഞ്ഞിട്ടുണ്ട്.
2014ന് ശേഷം എഡ്ജ്ബാസ്റ്റണില് കളിച്ച 10 ഏകദിനങ്ങളിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഓസ്ട്രേലിയയാകട്ടെ 2001ന് ശേഷം ഇവിടെ ജയിച്ചിട്ടുമില്ല. ആദ്യ സെമിക്കെന്ന പോലം രണ്ടാം സെമിക്കും മഴ ഭീഷണിയുണ്ട്. ഇരു ടീമിനും 20 ഓവര്‍ വീതമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനമായ നാളേക്ക് നീട്ടും. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാകുമോ ഞായറാഴ്ചയെന്ന് ഇന്ന് രാത്രിയോടെ അറിയാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.