ICC World Cup 2019: കീവികളെ പറപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ; ന്യൂസിലാൻഡിന് കാത്തിരിപ്പ്

ഈ ജയത്തോടെ ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ സെമി ബെർത്ത് ഉറപ്പാക്കി. സെമിയിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ളണ്ടായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

cricketnext
Updated: July 3, 2019, 10:59 PM IST
ICC World Cup 2019: കീവികളെ പറപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ; ന്യൂസിലാൻഡിന് കാത്തിരിപ്പ്
wood-morgan
  • Share this:
ചെസ്റ്റർ-ലെ-സ്ട്രീറ്റ്: ന്യൂസിലാൻഡിനെ 119 റൺസിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തി. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ന്യൂസിലാൻഡ് ഇന്നിംഗ്സ് 45 ഓവറിൽ 186 റൺസിന് അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി മാർക്ക് വുഡ് മൂന്നു വിക്കറ്റെടുത്തു. 57 റൺസെടുത്ത ടോം ലഥാമിന് മാത്രമാണ് കീവീസ് ഇന്നിംഗ്സിൽ പിടിച്ചുനിൽക്കാനായത്.

ഈ ജയത്തോടെ ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ സെമി ബെർത്ത് ഉറപ്പാക്കി. സെമിയിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ളണ്ടായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം ഇന്ന് തോറ്റ ന്യൂസിലാൻഡിന് സെമിയിൽ കടക്കാൻ പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരഫലം ഏറെ നിർണായകമാണ്. പാകിസ്ഥാൻ തോറ്റാൽ ന്യൂസിലാൻഡിന് സെമിയിൽ കടക്കാനാകും. അതേസമയം പാകിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ മികച്ച നെറ്റ് റൺറേറ്റ് ഉണ്ടെങ്കിൽ മാത്രമെ ന്യൂസിലാൻഡിന് സെമിയിലെത്താനാകൂ.

ന്യൂസിലാൻഡിനെതിരെ ടോസ് നേടി ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയുടെ(106) ഇന്നിംഗ്സും ജേസൻ റോയിയുടെ(60) സ്ഥിരതയാർന്ന പ്രകടനവുമാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 18.4 ഓവറിൽ 123 റൺസാണ് കൂട്ടിച്ചേർത്തത്.

പിന്നീടെത്തിയ ജോ റൂട്ട്(24), നായകൻ ഇയൻ മോർഗൻ(42) എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാൽ അവസാന ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ ട്രെന്‍റ് ബോൾട്ടും കൂട്ടരും ചേർന്ന് വമ്പൻ സ്കോർ എന്ന ഇംഗ്ലീഷ് സ്വപ്നം തകർക്കുകയായിരുന്നു. ന്യൂസിലാൻഡിന് വേണ്ടി ബോൾട്ട്, നീഷാം, ഹെൻറി എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.
First published: July 3, 2019, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading