ICC World Cup 2019: അവസാന ഓവറുകളിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട്; കീവികൾക്ക് 306 റൺസ് വിജയലക്ഷ്യം
ICC World Cup 2019: അവസാന ഓവറുകളിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട്; കീവികൾക്ക് 306 റൺസ് വിജയലക്ഷ്യം
തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയുടെ(106) ഇന്നിംഗ്സും ജേസൻ റോയിയുടെ(60) സ്ഥിരതയാർന്ന പ്രകടനവുമാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയത്
ചെസ്റ്റർ-ലെ-സ്ട്രീറ്റ്: ലോകകപ്പിലെ നിർണായക മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും കൂറ്റൻ സ്കോർ നേടാനാകാതെ ഇംഗ്ലണ്ട്. ന്യൂസിലാൻഡിനെതിരെ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനെ ഇംഗ്ളണ്ടിന് സാധിച്ചുള്ളു. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയുടെ(106) ഇന്നിംഗ്സും ജേസൻ റോയിയുടെ(60) സ്ഥിരതയാർന്ന പ്രകടനവുമാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 18.4 ഓവറിൽ 123 റൺസാണ് കൂട്ടിച്ചേർത്തത്.
പിന്നീടെത്തിയ ജോ റൂട്ട്(24), നായകൻ ഇയൻ മോർഗൻ(42) എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാൽ അവസാന ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ ട്രെന്റ് ബോൾട്ടും കൂട്ടരും ചേർന്ന് വമ്പൻ സ്കോർ എന്ന ഇംഗ്ലീഷ് സ്വപ്നം തകർക്കുകയായിരുന്നു. ന്യൂസിലാൻഡിന് വേണ്ടി ബോൾട്ട്, നീഷാം, ഹെൻറി എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ബെർത്ത് ഉറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.