• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ട്-ന്യൂസിലാൻഡ് ടി20 നിയന്ത്രിച്ചത് പോൺ സ്റ്റാർ; സ്റ്റിറാറ്റിനെ അറിയാം

ഇംഗ്ലണ്ട്-ന്യൂസിലാൻഡ് ടി20 നിയന്ത്രിച്ചത് പോൺ സ്റ്റാർ; സ്റ്റിറാറ്റിനെ അറിയാം

ലോകകപ്പ് ഫൈനലിനെ അനുസ്മരിപ്പിക്കുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് വിജയം സൂപ്പർ ഓവറിലായിരുന്നു. ഈ മത്സരത്തിൽ ഫോർത്ത് അംപയറായിരുന്ന ഗ്രാത്ത് സ്റ്റിറാറ്റിന്‍റെ ഭൂതകാലമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത്

stirrat-umpire

stirrat-umpire

  • Share this:
    ന്യൂസിലാൻഡ്-ഇംഗ്ലണ്ട് അവസാന ടി20 മത്സരം ക്രിക്കറ്റ് ലോകം ഏറെ ആസ്വദിച്ച ഒന്നായിരുന്നു. ലോകകപ്പ് ഫൈനലിനെ അനുസ്മരിപ്പിക്കുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് വിജയം സൂപ്പർ ഓവറിലായിരുന്നു. ഈ മത്സരത്തിൽ ഫോർത്ത് അംപയറായിരുന്ന ഗ്രാത്ത് സ്റ്റിറാറ്റിന്‍റെ ഭൂതകാലമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത്. 51കാരനായ സ്റ്റിറാറ്റിനെക്കുറിച്ച് മനസിലാക്കിയ ന്യൂസിലാൻഡ് താരങ്ങൾ മത്സരത്തിനിടെ ഇംഗ്ലണ്ടിന്‍റെ കളിക്കാരോട് ഇതേക്കുറിച്ച് പറഞ്ഞു.

    പത്ത് വർഷം മുമ്പ് ന്യൂസിലാൻഡ് പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷന്‍റെ ചീഫ് എക്സിക്യൂട്ടീവായിരുന്നു സ്റ്റിറാറ്റ്. എന്നാൽ സ്റ്റീവ് പാർനെൽ എന്ന പേരിൽ പോൺ വീഡിയോകളിലും സിനിമകളിലും സ്റ്റിറാറ്റ് അഭിനയിച്ചിരുന്നു. രഹസ്യമായിട്ടായിരുന്നു പോൺ സിനിമകളിൽ അഭിനയിച്ചിരുന്നത്. വിവിധ മാഗസിനുകളിൽ പോൺ ഫീച്ചറുകളിൽ മോഡലായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗോൾഫേഴ്സ് അസോസിയേഷന്‍റെ ചീഫ് എക്സിക്യൂട്ടീവായിരിക്കെ സ്റ്റിറാറ്റ് പോൺ സിനിമകളിൽ അഭിനയിച്ചെന്ന് വ്യക്തമായതിനെ തുടർന്ന് സംഘടന പുറത്താക്കി. ഇതേത്തുടർന്നാണ് ക്രിക്കറ്റ് അംപയറിങ്ങിലേക്ക് സ്റ്റിറാറ്റ് തിരിയുന്നത്.

    പ്രാദേശിക ക്രിക്കറ്റിൽ മികച്ച അംപയറിങ്ങിലൂടെ വളരെ വേഗം സ്റ്റിറാറ്റ് പേരെടുത്തു. ഇതേത്തുടർന്നാണ് അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിക്കാനുള്ള ലൈസൻസ് അദ്ദേഹത്തിന് ലഭിച്ചത്. വനിതകളുടെ മത്സരങ്ങൾ നിയന്ത്രിച്ചുകൊണ്ടാണ് അന്താരാഷ്ട്ര രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. പിന്നീട് മെൻസ് അന്താരാഷ്ട്ര മത്സരങ്ങളും നിയന്ത്രിച്ചു തുടങ്ങി. ഇപ്പോൾ കൂടുതലും നിശ്ചിത ഓവർ മത്സരങ്ങളിലാണ് അദ്ദേഹം അംപയറായി എത്തുന്നത്. ഫോർത്ത് അംപയർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ക്രിക്കറ്റിൽ പിഴവില്ലാത്ത തീരുമാനങ്ങൾ എടുക്കുക ശ്രമകരമായ കാര്യമാണെന്ന് സ്റ്റിറാറ്റ് പറയുന്നു.
    First published: