England Vs Pakistan | 'ആദ്യ ടെസ്റ്റ് തോറ്റെങ്കിലും പരമ്പര ജയിക്കാൻ പാകിസ്ഥാന് ഇനിയും സാധ്യത': ഇൻസമാം ഉൾ ഹഖ്

"ഇംഗ്ലണ്ടിനേക്കാൾ മികച്ചതാണ് പാകിസ്ഥാൻ ടീം, ഞങ്ങൾ ആദ്യ ടെസ്റ്റ് വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മത്സരഫലം ഏറെ നിരാശാജനകമാണ്, പക്ഷേ പാകിസ്ഥാന് ഇനിയും പരമ്പര ജയിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,"

News18 Malayalam | news18-malayalam
Updated: August 9, 2020, 5:30 PM IST
England Vs Pakistan | 'ആദ്യ ടെസ്റ്റ് തോറ്റെങ്കിലും പരമ്പര ജയിക്കാൻ പാകിസ്ഥാന് ഇനിയും സാധ്യത': ഇൻസമാം ഉൾ ഹഖ്
inzamam-ul-haq
  • Share this:
മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡിൽ ശനിയാഴ്ച നടന്ന ആദ്യ ടെസ്റ്റിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാന് ഇനിയും സാധ്യതയുണ്ടെന്ന് പാക് മുൻ ക്യാപ്റ്റൻ ഇൻസാം ഉൽ ഹഖ്. ചെറിയ തിരിച്ചടികളിൽ തളർന്നുപോകരുതെന്നും തല താഴ്ത്തരുതെന്നും ഇൻസമാം പാക് കളിക്കാരോട് പറഞ്ഞു.

"ഇംഗ്ലണ്ടിനേക്കാൾ മികച്ചതാണ് പാകിസ്ഥാൻ ടീം, ഞങ്ങൾ ആദ്യ ടെസ്റ്റ് വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മത്സരഫലം ഏറെ നിരാശാജനകമാണ്, പക്ഷേ പാകിസ്ഥാന് ഇനിയും പരമ്പര ജയിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു," ഇൻസമാം തന്റെ യൂട്യൂബ് ചാനലായ 'മാച്ച് വിന്നർ'-ലെ വീഡിയോയിൽ പറഞ്ഞു.

"ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും, ടീമിന്റെ ശരീരഭാഷ മാറരുത്. ആദ്യ ടെസ്റ്റിൽ ഇത് വ്യക്തമായിരുന്നു, കാരണം മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകർന്നതിനെ തുടർന്ന് പാകിസ്ഥാൻ കളിക്കാർ സമ്മർദ്ദത്തിലായിരുന്നു"- ഇൻസമാം പറഞ്ഞു.

"ആദ്യ കളിയിലെ തോൽവിക്ക് ശേഷം ഒരു തിരിച്ചുവരവിന് ടീം മാനേജ്മെന്റിന്റെ പങ്ക് പ്രധാനമാണ്, തോൽവിയിൽ കളിക്കാരുടെ മനോവീര്യം കുറയുന്നത് സ്വാഭാവികമാണ്. ഈ ഘട്ടത്തിൽ ഏറെ പോസിറ്റീവായി സംസാരിക്കുകയും പെരുമാറുകയുമാണ് കളിക്കാർ ചെയ്യേണ്ടത്" അദ്ദേഹം പറഞ്ഞു.

ക്രിസ് വോക്‌സും ജോസ് ബട്‌ലറും ചേർന്നു നടത്തിയ പോരാട്ടത്തിലൂടെയാണ് ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് പാകിസ്ഥാനെ മറികടന്നത്. ഒരു ഘട്ടത്തിൽ 117/5 എന്ന സ്‌കോറിൽ നിന്ന് ഇംഗ്ലണ്ട് വിജയലക്ഷ്യമായ 277 റൺസ് മൂന്നു വിക്കറ്റ് അവശേഷിക്കെ മറികടക്കുകയായിരുന്നു.

ബട്ട്ലറുടെ കരുത്തിൽ ഏഴാം വിക്കറ്റിൽ 139 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 101 പന്തിൽ നിന്ന് 75 റൺസാണ് ബട്‌ലർ നേടിയത്. അദ്ദേഹം പുറത്തായെങ്കിലും ഒരു വശത്ത് ഉറച്ചുനിന്ന വോക്ക്സ് ആതിഥേയരെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 84 റൺസാണ് വോക്ക്സ് നേടിയത്.
You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. അവസാന രണ്ട് മത്സരങ്ങൾ യഥാക്രമം ഓഗസ്റ്റ് 13നും ഓഗസ്റ്റ് 21നും സതാംപ്ടണിലെ അഗാസ് ബൗളിൽ ആരംഭിക്കും.
Published by: Anuraj GR
First published: August 9, 2020, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading