LIVE NOW

England vs South Africa Live Score, World Cup 2019: പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ ജയം ഇംഗ്ലണ്ടിന്; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 104 റണ്‍സിന്

ഇമ്രാന്‍ താഹിറിന് ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ വിക്കറ്റ്

Malayalam.news18.com | May 30, 2019, 10:09 PM IST
facebook Twitter Linkedin
Last Updated May 30, 2019
auto-refresh
ഓവല്‍: പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 104 റണ്‍സ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 68 റണ്‍സെടുത്ത ക്വിന്റണ്‍ ഡീ കോക്കും 50 റണ്‍സെടുത്ത വാന്‍ഡര്‍ഡസനും പൊരുതി നോക്കിയെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല.

 
Read More
Load More



നേരത്തെ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട്  നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സ് നേടിയത്. ഇംഗ്ലണ്ടിനായി ബെന്‍സ്‌റ്റോക്‌സ് (89) ഇയാന്‍ മോര്‍ഗന്‍ (57), ജോ റൂട്ട് (51). ജേസണ്‍ റോയ് (54) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കയ്ക്കായി എങ്കിടി മൂന്ന് വിക്കറ്റുകളും ഇമ്രാന്‍ താഹിര്‍, കഗീസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

 

 
corona virus btn
corona virus btn
Loading