നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • England Vs Srilanka T20 | ഇംഗ്ളണ്ട് 89 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു; ടി20 പരമ്പര തൂത്തുവാരി

  England Vs Srilanka T20 | ഇംഗ്ളണ്ട് 89 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു; ടി20 പരമ്പര തൂത്തുവാരി

  ഇംഗ്ലണ്ട് ഉയർത്തിയ 181 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 18.5 ഓവറിൽ 91 റൺസിന് പുറത്താകുകയായിരുന്നു.

  SL_ENG

  SL_ENG

  • Share this:
   സതാംപ്ടൺ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിലും ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ദ റോസ് ബൗളിൽ നടന്ന മൂന്നാം ടി 20 യിൽ ഇയോൺ മോർഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം 89 റൺസിനാണ് ശ്രീലങ്കയെ തോൽപ്പിച്ചത്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ഇംഗ്ലണ്ട് ഉയർത്തിയ 181 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 18.5 ഓവറിൽ 91 റൺസിന് പുറത്താകുകയായിരുന്നു.

   മൂന്നു വിക്കറ്റെടുത്ത ഡേവിഡ് വില്ലിയും രണ്ടു വിക്കറ്റെടുത്ത സാം കുറാനുമാണ് ശ്രീലങ്കയെ തകർത്തത്. 20 റൺസെടുത്ത ബിനുര ഫെർണാണ്ടോയും 19 റൺസെടുത്ത ഒഷാഡോ ഫെർണാണ്ടോയും മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. ലങ്കൻ നിരയിൽ ഏഴ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണർമാരായ ഡേവിഡ് മലാൻ, ജോണി ബെയർസ്റ്റോ എന്നിവർ മികച്ച തുടക്കമാണ് സമ്മാനിച്ചത്. ബെയർസ്റ്റോ 43 പന്തിൽ 51 റൺസ് നേടിയപ്പോൾ മലൻ 48 പന്തിൽ 76 റൺസ് നേടി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 105 റൺസാണ് കൂട്ടിച്ചേർത്തത്.

   ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ജൂൺ 29ന് തുടങ്ങും. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജൂൺ 29 ന് ചെസ്റ്റർ-ലെ-സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൌണ്ടിലാണ് ആദ്യ ഏകദിനം. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് കളിക്കുന്നത്.

   അതേസമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയത് വലിയൊരു പാഠമായിരുന്നുവെന്ന വിലയിരുത്തലാണ് ക്രിക്കറ്റ് ലോകത്ത് ഉള്ളത്. വിദേശ രാജ്യങ്ങളിൽ മത്സരങ്ങൾ കളിക്കാൻ പോകുമ്പോൾ അവിടത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയിട്ട് അതിനനുസരിച്ച് തന്ത്രങ്ങൾ ഒരുക്കുക്ക എന്ന പാഠമാണ് ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും ലഭിച്ചത്.

   Also read- WTC Final| സാഹചര്യങ്ങൾക്കനുസരിച്ച് മികച്ച പ്രകടനം നടത്തിയ ടീം വിജയിച്ചു; കിവീസ് ടീമിന് അഭിനന്ദനവുമായി രവി ശാസ്ത്രി
   നിലവിൽ ഇംഗ്ലണ്ടിൽ തന്നെയുള്ള ഇന്ത്യൻ ടീം ഓഗസ്റ്റിൽ നടക്കാൻ പോകുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര കടുത്ത വെല്ലുവിളി തന്നെയാകും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. മികവുറ്റ പേസ് ബൗളിംഗ് നിരയുള്ള ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. നേരത്തെ ഇന്ത്യയിൽ വച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയിലെ തോൽവിക്ക് കണക്ക് വീട്ടാനാകും ഇംഗ്ലണ്ട് കാത്തിരിക്കുന്നത്. ഓഗസ്റ്റിൽ തുടങ്ങുന്ന പരമ്പര സെപ്റ്റംബർ പകുതിയോടെയാണ് അവസാനിക്കുന്നത്.

   ഒന്നര മാസത്തിനപ്പുറം നടക്കുന്ന പരമ്പരക്കായി മികച്ച രീതിയിൽ ഒരുങ്ങാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരത്തിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് (ഇസിബി) ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇസിബിയുടെ പരിഗണനയിലാണ് ഇക്കാര്യം.

   ഇംഗ്ലണ്ടുമായി പരമ്പര തുടങ്ങാൻ ഇനിയും സമയമുണ്ട് എന്നതിനാൽ ഇത്രയും വലിയ ഇടവേള താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് മുന്നിൽക്കണ്ടാണ് ബിസിസിഐ സന്നാഹ മത്സരം ആവശ്യപ്പെട്ടത്.
   Published by:Anuraj GR
   First published:
   )}