നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup | ലോകകപ്പ് സെമി ഫൈനലിലെ കടം വീട്ടി ഇംഗ്ലണ്ട്; ക്രൊയേഷ്യക്കെതിരെ വിജയം ഒരു ഗോളിന്

  Euro Cup | ലോകകപ്പ് സെമി ഫൈനലിലെ കടം വീട്ടി ഇംഗ്ലണ്ട്; ക്രൊയേഷ്യക്കെതിരെ വിജയം ഒരു ഗോളിന്

  ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ടീം യൂറോ കപ്പിലെ ആദ്യ മത്സരം ജയിച്ചുകൊണ്ട് തുടങ്ങുന്നത്. മറു ഭാഗത്ത് ക്രൊയേഷ്യന്‍ ടീം ആദ്യമയാണ് ഗ്രൂപ്പ് സ്റ്റേജില്‍ തോറ്റുകൊണ്ട് തുടങ്ങുന്നതും.

  • Share this:
   അവസാന ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിക്ക് ക്രൊയേഷ്യയോട് പകരം വീട്ടി ഇംഗ്ലണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ തകര്‍ത്തത്. 57 ആം മിനിറ്റില്‍ സ്റ്റെര്‍ലിംഗ് നേടിയ ഗോളിലാണ് ഇംഗ്ലണ്ട് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ടീം യൂറോ കപ്പിലെ ആദ്യ മത്സരം ജയിച്ചുകൊണ്ട് തുടങ്ങുന്നത്. മറു ഭാഗത്ത് ക്രൊയേഷ്യന്‍ ടീം ആദ്യമയാണ് ഗ്രൂപ്പ് സ്റ്റേജില്‍ തോറ്റുകൊണ്ട് തുടങ്ങുന്നതും.

   യൂറോ കപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമായിരുന്നു ഇന്ന് ഗ്രൂപ്പ് ഡിയില്‍ നടന്ന ഇംഗ്ലണ്ട്- ക്രൊയേഷ്യ മത്സരം. 2018ലെ ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് എന്ത് വില കൊടുത്തും സ്വന്തം തട്ടകത്തില്‍ പകരം വീട്ടാനുറച്ച് തന്നെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടാതെ പിരിയുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതലേ ആക്രമണ ശൈലിയിലാണ് ഇംഗ്ലീഷ് ടീം കളിച്ചത്. അഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഫില്‍ ഫോഡന്റെ ഒരു തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയി. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കേ ക്രൊയേഷ്യന്‍ താരം ദുയെ ചലേറ്റച്ചാറിന്റെ ഫൗളിലൂടെ ഇംഗ്ലണ്ടിന് ഗോള്‍ നേടാന്‍ സുവര്‍ണ അവസരം ലഭിച്ചിരുന്നു. ബോക്‌സിന് തൊട്ടു പുറത്തു നിന്ന് കെയ്‌റണ്‍ ട്രിപ്പിയര്‍ എടുത്ത ഫ്രീകിക്ക് ഇവാന്‍ പെരിസിച്ച് തകര്‍പ്പന്‍ ഹെഡറിലൂടെ തടുത്തിടുകയായിരുന്നു.

   ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും തുല്യ ശക്തികളെന്ന് ഏറെക്കുറെ തെളിയിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് ടീം 58 ശതമാനം ബോള്‍ കയ്യടക്കിയപ്പോള്‍ ക്രൊയേഷ്യ ഏതാണ്ട് ഒപ്പത്തിനൊപ്പം 42 ശതമാനം ബോള്‍ കയ്യടക്കി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 12 മിനിറ്റ് ആയപ്പോഴേക്കും റഹീം സ്റ്റെര്‍ലിംഗ് ക്രൊയേഷ്യന്‍ ഗോള്‍ വല കുലുക്കി. കാല്‍വിന്‍ ഫിലിപ്‌സ് നല്‍കിയ ത്രൂ ബോള്‍ വളരെ മികച്ച രീതിയില്‍ സ്റ്റെര്‍ലിംഗ് ഫിനിഷ് ചെയ്തു. ഷോട്ട് തടുത്തിടാന്‍ ക്രൊയേഷ്യന്‍ ഗോളി ലിവാക്കോവിച്ച് ശ്രമിച്ചെങ്കിലും പന്ത് കയ്യില്‍ തട്ടി ഗോള്‍ വര കടക്കുകയായിരുന്നു. തൊട്ട് പിന്നാലെ മേസണ്‍ മോണ്ടിന്റെ ഒരു കിടിലന്‍ ക്രോസ്സ് വലയിലെത്തിക്കാന്‍ ഇംഗ്ലീഷ് നായകന്‍ ഹാരികെയ്ന്‍ അതിവിദഗ്ദമായി ശ്രമിച്ചെങ്കിലും ബോള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല.

   70ആം മിനിറ്റില്‍ സൗത്ത് ഗേറ്റ് ഫില്‍ ഫോഡനെ പിന്‍വലിച്ചുകൊണ്ട് മാര്‍ക്കസ് റാഷ്‌ഫോഡിനെ കാലത്തിലിറക്കി. മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കെ ഇംഗ്ലണ്ട് ടീം, സീനിയര്‍ താരം ഹാരികെയ്‌നെ തിരിച്ചുവിളിച്ച് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ജൂഡ് ബെല്ലിങ്ഹാമിനെയും കളത്തിലിറക്കി. മത്സരം അവസാന നിമിഷങ്ങളിലേക്ക് നീങ്ങിയപ്പോള്‍ ജീവന്‍ മരണപോരാട്ടം കാഴ്ച വെച്ച ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് പക്ഷേ ഒരിക്കല്‍ പോലും ലക്ഷ്യം ഭേദിക്കാന്‍ കഴിഞ്ഞില്ല. ഇഞ്ചുറി ടൈമിലും ലൂക്കാ മോഡ്രിച്ചും സംഘവും പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം ഇംഗ്ലണ്ട് പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}