ലോകകപ്പ് ഫൈനലിന്‍റെ തനിയാവർത്തനം; കീവികളെ പറപ്പിച്ച് ഇംഗ്ലണ്ടിന് ടി20 പരമ്പര

നാടകീയത നിറഞ്ഞുനിന്ന മത്സരത്തിലായിരുന്നു ന്യൂസിലാൻഡിനെ അവരുടെ നാട്ടിൽ ഇംഗ്ളണ്ട് കീഴടക്കിയത്...

News18 Malayalam | news18-malayalam
Updated: November 10, 2019, 2:34 PM IST
ലോകകപ്പ് ഫൈനലിന്‍റെ തനിയാവർത്തനം; കീവികളെ പറപ്പിച്ച് ഇംഗ്ലണ്ടിന് ടി20 പരമ്പര
eng-nz
  • Share this:
ഓക്ക്‌ലൻഡ്: ലോകകപ്പ് ഫൈനലിന്‍റെ തനിയാവർത്തനമായി വീണ്ടുമൊരു ഇംഗ്ലണ്ട്-ന്യൂസിലാൻഡ് കലാശപ്പോര്. മത്സരം സൂപ്പർ ഓവറിൽ വിജയിച്ച ഇംഗ്ളണ്ട്, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി. നാടകീയത നിറഞ്ഞുനിന്ന മത്സരത്തിലായിരുന്നു ന്യൂസിലാൻഡിനെ അവരുടെ നാട്ടിൽ ഇംഗ്ളണ്ട് കീഴടക്കിയത്. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡ് 146 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ളണ്ട് അത്രയും റൺസെടുക്കുകയായിരുന്നു. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 18 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡിന് എട്ട് റൺസ് മാത്രമാണ് നേടാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡ് 11 ഓവറിൽ അഞ്ചിന് 146 റൺസെടുക്കുകയായിരുന്നു. 50 റൺസെടുത്ത മാർട്ടിൻ ഗപ്ടിലും 46 റൺസെടുത്ത കോളിൻ മൺറോയുമാണ് തിളങ്ങിയത്. ടീം സീഫർട്ട് 16 പന്തി. 39 റൺസെടുത്തു. എന്നാൽ ഇംഗ്ളണ്ടിന്‍റെ മറുപടി 11 ഓവറിൽ ഏഴിന് 146ൽ അവസാനിച്ചതോടെ മത്സരം ടൈ ആയി. സന്ദർശകർക്കുവേണ്ടി ജോണി ബെയർസ്റ്റോ 47 റൺസെടുത്തു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനുവേണ്ടി ഇറങ്ങിയത് ബെയർസ്റ്റോയും ഇയൻ മോർഗനും രണ്ടുപേരും ഓരോ സിക്സർ വീതം പായിച്ചപ്പോൾ ഇംഗ്ളണ്ട് നേടിയത് 18 റൺസ്. മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡ് സീഫർട്ടിനെ രംഗത്തിറക്കി. ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ ഫോറും നേടി സീഫർട്ട് പ്രതീക്ഷ നൽകിയെങ്കിലും നാലാം പന്തിൽ പുറത്തായതോടെ ന്യൂസിലാൻഡ് പരാജയം സമ്മതിക്കുകയായിരുന്നു.
First published: November 10, 2019, 2:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading