നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • #raisethebat കോവിഡ് യോദ്ധാക്കള്‍ക്ക് ഐക്യദാര്‍ഢ്യം; ഇംഗ്ലണ്ട് വിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് പുതിയ പേര്

  #raisethebat കോവിഡ് യോദ്ധാക്കള്‍ക്ക് ഐക്യദാര്‍ഢ്യം; ഇംഗ്ലണ്ട് വിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് പുതിയ പേര്

  കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരന്ന ചില ആളുകളുടെ പേരുകള്‍ ഇംഗ്ലണ്ട് താരങ്ങൾ അവരുടെ പരിശീലക ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യും

  #raisethebat

  #raisethebat

  • Share this:
   ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയെ വിളിക്കുക #raisethebat ടെസ്റ്റ് സീരീസ് എന്നായിരിക്കുമെന്ന് അറിയിച്ച്‌ ബോര്‍ഡ്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണി ചേര്‍ന്ന മുന്‍ നിര പോരാളികള്‍ക്കുള്ള ഐക്യദാര്‍ഢ്യമെന്ന നിലയിലാണ് ഈ നീക്കം. ജൂലൈ എട്ടിന് ഏജീസ് ബൗളിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

   പ്രാദേശിക ക്ലബ്ബുകള്‍ നിര്‍ദ്ദേശിച്ച ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരന്ന ചില ആളുകളുടെ പേരുകള്‍ ഇംഗ്ലണ്ട് താരങ്ങൾ അവരുടെ പരിശീലക ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം പോരാളികള്‍ക്ക് വേണ്ടി ചെയ്യാവുന്ന ഒരു കാര്യമെന്ന നിലയിലാണ് പരമ്പരയ്ക്ക് ഈ പേര് നല്‍കിയതെന്ന് "റെയിസ് ദി ബാറ്റ്" പരമ്പരയെക്കുറിച്ച്‌ ഇംഗ്ലണ്ട് ചീഫ് ടോം ഹാരിസണ്‍ വ്യക്തമാക്കി.
   TRENDING:H1B VISA| എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ[NEWS]COVID 19| രോഗബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി ഉ​യ​രു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രുതെന്ന മുന്നറിയിപ്പുമായി WHO[NEWS]COVID 19| ലോകത്ത് കോവിഡ് ബാധിതർ 9 ദശലക്ഷത്തിൽ കൂടുതൽ; ഇന്ത്യ നാലാമത്[NEWS]
   അഭിമാനത്തോടെയാവും ഞങ്ങള്‍ അവരുടെ പേര് അണിയുക എന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കഷ്ടസമയത്ത് ഒരുമിച്ച്‌ നിന്ന ഇവരുടെ സേവനങ്ങളെ ബഹുമാനിക്കുവാനുള്ള അവസരമാണിതെന്നും ഏവരും അത് വിനിയോഗിക്കുമെന്നും ജോ റൂട്ട് പറഞ്ഞു.
   Published by:user_49
   First published:
   )}