HOME » NEWS » Sports » ENGLAND WINS THE TOSS IN THE INDIA VS ENGLAND 2ND ODI MM INT

India Vs England 2nd ODI | ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം: ടോസ് ഇംഗ്ലണ്ടിന്; അയ്യർക്ക് പകരം പന്ത്, സൂര്യകുമാർ യാദവിന് അരങ്ങേറ്റം വൈകും

England wins the toss in the India Vs England 2nd ODI | ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

News18 Malayalam | news18-malayalam
Updated: March 26, 2021, 1:56 PM IST
India Vs England 2nd ODI | ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം: ടോസ് ഇംഗ്ലണ്ടിന്;  അയ്യർക്ക് പകരം പന്ത്, സൂര്യകുമാർ യാദവിന് അരങ്ങേറ്റം വൈകും
Getty Images
  • Share this:
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് നിരയില്‍ ഓയിന്‍ മോര്‍ഗൻ്റെ അഭാവത്തിൽ ഇംഗ്ലണ്ടിനെ നയിക്കുന്നത് അവരുടെ വിക്കറ്റ് കീപ്പറായ ജോസ് ബട്ട്‌ലറാണ്.

ഇന്ത്യൻ നിരയിൽ ഒരു മാറ്റം ഉണ്ട്. അയ്യർക്ക് പകരം പന്ത് ആണ് ടീമിലുള്ളത്. ശ്രേയസ് അയ്യർ പരുക്ക് പറ്റി ടീമിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ അയ്യർക്ക് പകരം ഇന്ന് ആരാവും ഇറങ്ങുക എന്ന് എല്ലാവരും ഉറ്റുനോക്കുകയായിരുന്നു. സൂര്യകുമാർ യാദവിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ സൂര്യക്ക് പകരം പന്തിനാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി T20 പരമ്പരയിൽ അരങ്ങേറിയ സൂര്യ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. അത് കൊണ്ട് തന്നെ സൂര്യ അവസാന 11ൽ ഉണ്ടാവും എന്ന് എല്ലാവരും കരുതിയിരുന്നു.

മറുവശത്ത് ഇംഗ്ലണ്ട് നിരയിൽ പരുക്കേറ്റ മോര്‍ഗന് പകരം ഡേവിഡ് മലാനും സാം ബില്ലിംഗ്സിന് പകരം ലിയാം ലിവിംഗ്സ്റ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലേയും ഇന്നത്തെ മത്സരത്തിനിറങ്ങുന്നുണ്ട്. ലിയാം ലിവിംഗ്സ്റ്റ്ണിന് ഇത് അരങ്ങേറ്റ മത്സരമാണ്.

ആദ്യ ഏകദിനം 66 റൺസിന് ജയിച്ച ഇന്ത്യ ഈ കളിയും ജയിച്ച് പരമ്പര കൈക്കലാക്കാനുള്ള തയ്യാറെടുപ്പിലാകും ഇന്ന് ഇറങ്ങുക. പരമ്പര 3-0ന് ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് റാങ്കിംഗിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താം.



ആദ്യ മാച്ചിൽ വിജയത്തേരിൽ ഇന്ത്യ

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്, T20 പരമ്പര നേട്ടത്തിന് ശേഷം ഏകദിന പരമ്പരയും ഇന്ത്യ ജയത്തോടെ തുടങ്ങിയിരിക്കുന്നു. 66 റൺസിനാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു.

ശിഖർ ധവാൻ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, ക്രുനാൽ പാണ്ഡ്യ എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.

വളരെ പതുക്കെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പത്ത് ഓവറിൽ നേടിയത് വെറും 39 റൺസ് മാത്രം. 94 റൺസുമായി ഒരറ്റത്ത് പിടിച്ച് നിന്ന ധവാൻ്റെ കരുത്തിൽ ഇന്ത്യ 200 റൺസിൽ എത്തി. മധ്യ ഓവറുകളിൽ കോഹ്ലിയും ധവാന് മികച്ച പിന്തുണ നൽകി. 56 റൺസാണ് കോഹ്ലി നേടിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 42.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വെറും 251 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. രാജ്യാന്തര തലത്തിലെ അരങ്ങേറ്റ മത്സരം കളിച്ച ഫാസ്റ്റ് ബോളർ പ്രസീദ് കൃഷ്ണയുടെ നാല് വിക്കറ്റ് പ്രകടനവും, ശാർദുൽ ഠാക്കൂറിൻ്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.

English Summary: England wins the toss in the 2nd ODI against India
Published by: user_57
First published: March 26, 2021, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories