നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | പിന്നെയും ടോസ്സ് ഇംഗ്ലണ്ടിന്; ഇന്ത്യയെ ബാറ്റിംഗിനയച്ചു, ഇഷാന്ത് ശര്‍മ്മ ടീമില്‍

  IND vs ENG | പിന്നെയും ടോസ്സ് ഇംഗ്ലണ്ടിന്; ഇന്ത്യയെ ബാറ്റിംഗിനയച്ചു, ഇഷാന്ത് ശര്‍മ്മ ടീമില്‍

  മൂന്ന് മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. സാക്ക് ക്രോളിയ്ക്ക് പകരം ഹസീബ് ഹമീദ്, സ്റ്റുവര്‍ട് ബ്രോഡിന് പകരം മാര്‍ക്ക് വുഡ്, ഡാനിയേല്‍ ലോറന്‍സിന് പകരം മോയിന്‍ അലി എന്നിവരാണ് ഇംഗ്ലണ്ട് നിരയിലേക്ക് എത്തിയിരിക്കുന്നത്.

  News18

  News18

  • Share this:
   ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ്സ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഷര്‍ദുല്‍ താക്കൂര്‍ പരിക്ക് മൂലം കളിക്കുന്നില്ല. താക്കൂറിന് പകരം ഇഷാന്ത് ശര്‍മ്മയാണ് ടീമിലേക്ക് എത്തുന്നത്. മൂന്ന് മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. സാക്ക് ക്രോളിയ്ക്ക് പകരം ഹസീബ് ഹമീദ്, സ്റ്റുവര്‍ട് ബ്രോഡിന് പകരം മാര്‍ക്ക് വുഡ്, ഡാനിയേല്‍ ലോറന്‍സിന് പകരം മോയിന്‍ അലി എന്നിവരാണ് ഇംഗ്ലണ്ട് നിരയിലേക്ക് എത്തിയിരിക്കുന്നത്.

   പരിക്കേറ്റ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളിച്ചേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍ പുറത്ത് വന്നതെങ്കിലും താരം കളിക്കുന്നുണ്ടെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് സ്ഥിരീകരിച്ചു. സോണി സിക്‌സില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും. ആദ്യ ടെസ്റ്റിലേതു പോലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ മഴ വില്ലനാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത്. 22 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും താപനില. ലോര്‍ഡ്‌സിലെ പിച്ച് ബാറ്റിങിലും ബൗളിങിലും ഒരുപോലെ സഹായിക്കുന്നതായിരിക്കും.


   ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയ സാധ്യതകളുണ്ടായിരുന്നുവെങ്കിലും മഴ വില്ലനായെത്തിയതോടെ ജയം നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത് വിജയത്തിനരികെ വരെയെത്തിയെങ്കിലും അതിന് സാധിക്കാതെ പോയ ഇന്ത്യ, വിജയം വെട്ടിപ്പിടിക്കാനുറച്ചാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്.

   മഴ കളി മുടക്കിയതിനാല്‍ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 303 റണ്‍സ് നേടി ഇന്ത്യക്ക് മുന്നില്‍ 209 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. നാലാം ദിനത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംങ്‌സ് തുടങ്ങി കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു.

   അവസാന ദിനത്തില്‍ 157 റണ്‍സ് സ്വന്തമാക്കിയാല്‍ ജയിക്കാം എന്നിരിക്കെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ അഞ്ചാം ദിനത്തില്‍ നിര്‍ത്താതെ പെയ്ത മഴ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാമെന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ ഈ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും നല്‍കുമായിരുന്നു.

   ഇന്ത്യ: Rohit Sharma, KL Rahul, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravindra Jadeja, Mohammed Shami, Ishant Sharma, Jasprit Bumrah, Mohammed Siraj

   ഇംഗ്ലണ്ട് : Rory Burns, Dominic Sibley, Haseeb Hameed, Joe Root(c), Jonny Bairstow, Jos Buttler(w), Moeen Ali, Sam Curran, Ollie Robinosn, Mark Wood, James Anderosn
   Published by:Sarath Mohanan
   First published:
   )}