COVID 19| ലോക്ക്ഡൗൺ രണ്ടുവർഷം മുൻപേ പ്രവചിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആർച്ചർ പറയുന്നതെന്ത് ?

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന വിവരം പോലും 2017ൽത്തന്നെ ആർച്ചർ പ്രവചിച്ചിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.

News18 Malayalam | news18-malayalam
Updated: March 26, 2020, 9:34 AM IST
COVID 19| ലോക്ക്ഡൗൺ രണ്ടുവർഷം മുൻപേ പ്രവചിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആർച്ചർ പറയുന്നതെന്ത് ?
jofra archer
  • Share this:
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജ്രോഫ ആർച്ചറിന്റെ പ്രവചനങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിക്കുന്നു. ലോക്ക് ഡൗണിനെ കുറിച്ച് ആർച്ചർ വളരെ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. തെളിവ് സഹിതമാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശനം, കലാശപ്പോരിലെ സൂപ്പർ ഓവർ തുടങ്ങിയവയൊക്കെ താരം വളരെ നേരത്തെ ട്വീറ്റ് ചെയ്തിരുന്നതാണെന്നാണ് ആരാധകർ പറയുന്നത്.

കൊറോണ വൈറസിനെക്കുറിച്ചും ആർച്ചർ തന്റെ ട്വീറ്റുകളിലൂടെ പ്രവചിച്ചിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന വിവരം പോലും 2017ൽത്തന്നെ ആർച്ചർ പ്രവചിച്ചിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. 21 ദിവസത്തെ ലോക്ക്ഡൗൺ പോരാതെ വരുമെന്നാണ് ആർച്ചറിന്റെ മറ്റൊരു കാലേകൂട്ടിയുള്ള പ്രവചനം.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മാർച്ച് 24നായിരിക്കുമെന്ന കാര്യം അദ്ദേഹം പ്രവചിച്ചത് അതിനും ഏറെ മുൻപാണ്; കൃത്യമായി പറഞ്ഞാൽ 2013 മാർച്ച് ഒന്നിന്. സംശയമുണ്ടെങ്കിൽ ഈ ട്വീറ്റ് നോക്കൂ.



You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]COVID 19| മുഖ്യമന്ത്രിയെ പുലർച്ചെ ഒന്നരയ്ക്ക് വിളിച്ചാൽ എന്തു സംഭവിക്കും? പെരുവഴിയിൽ കുടുങ്ങിയവർക്ക് പറയാനുള്ളത് [NEWS]COVID 19| സൗദിയിൽ രണ്ടാമത്തെ മരണം; കർഫ്യൂ കർശനമാക്കി; പുതുതായി രോഗം സ്ഥിരീകരിച്ചത് 133 പേർക്ക് [NEWS]

വൈറസ് ബാധ മൂലം ലോകത്തുണ്ടായേക്കാവുന്ന സാഹചര്യത്തെ കുറിച്ചും ‘പ്രവാചകൻ' മുൻപേ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ആർക്കും ഒരിടത്തേക്കും ഓടി രക്ഷപ്പെടാനാകില്ല. ആ ദിവസം വരുന്നു’ – ആർച്ചർ ഈ ട്വീറ്റ് ചെയ്തത് 2014 ഓഗസ്റ്റ് 20നാണ്. ഏതാണ്ട് ആറു വർഷം മുൻപ്.



അവിടെയും തീർന്നില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിനെക്കുറിച്ചുമുണ്ട് പ്രവചനം. 2017 ഒക്ടോബർ 23ന് ആർച്ചർ ട്വീറ്റ് ചെയ്തത് ഇങ്ങനെ: ‘മൂന്ന് ആഴ്ച വീട്ടിലിരിക്കുന്നത് പോരാതെ വരും’.



ജോഫ്രെ ആർച്ചറിന്റെ ട്വീറ്റുകൾ വളരെ ശ്രദ്ധയോടെയാണ് സ്ക്രോൾ ചെയ്ത് പോകാൻ. കാരണം നമ്മുടെ ഭാവി അവിടെയുണ്ട്.- കളി എഴുത്തുകാരനായ ജോയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍