ലണ്ടൻ: സച്ചിൻ ടെൻഡുൽക്കർ കരിയറിലെ ചരിത്രനേട്ടത്തിനരികെ നിൽക്കുമ്പോൾ പുറത്താക്കിയതിന് വധഭീഷണി നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ക്രിക്കറ്റർ. കരിയറിലെ നൂറാം സെഞ്ച്വറിയെന്ന നേട്ടത്തിനരികെ സച്ചിനെ പുറത്താക്കിയതിനാണ് വധഭീഷണി നേരിട്ടതെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൌളർ ടിം ബ്രെസ്നൻ പറഞ്ഞു. കൂടാതെ അന്നത്തെ അംപയർ ഹിൽ ടക്കർക്കുനേരെയും വധ ഭീഷണിയുണ്ടായെന്ന് ബ്രെസ്നൻ പറഞ്ഞു.
2011ല്‍ ഇംഗ്ലണ്ട് പര്യടനത്തിൽ ഒവലിൽ നടന്ന മത്സരത്തിനിടെയാണ് സച്ചിന്‍ തന്റെ നൂറാം അന്താരാഷ്ട്ര സെഞ്ചുറിക്ക് ഒമ്പത് റൺസ് അകലെ പുറത്തായത്. 91 റണ്‍സ് എടുത്ത് നില്‍ക്കെ ടിം ബ്രെസ്‌നന്‍, സച്ചിൻ എൽബിഡബ്ല്യൂവിൽ കുടുക്കുകയായിരുന്നു. ബ്രെസ്നന്‍റെ അപ്പീൽ ടർക്കർ അനുവദിച്ചെങ്കിലും തെറ്റായ തീരുമാനമായിരുന്നുവെന്ന് പിന്നീട് ടിവി റീപ്ലേകളിൽ വ്യക്തമായി. അന്നത്തെ സച്ചിന്‍റെ പുറത്താകലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
'എനിക്ക് ട്വിറ്ററിലൂടെയും അംപയര്‍ ഹില്‍ ടക്കര്‍ക്ക് പോസ്റ്റല്‍ വഴിയുമായിരുന്നു ഭീഷണി സന്ദേശം വന്നത്'- ബ്രെസ്നൻ പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് അംപയർ ടർക്കർ ഓസ്ട്രേലിയയിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തിയെന്നും ബ്രെസ്നൻ വ്യക്തമാക്കി. ഏറെക്കാലം ഈ വധഭീഷണി സന്ദേശങ്ങൾ തുടർന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
TRENDING:കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതം; യുവതിയുടെ ഭർത്താവിൽനിന്ന് പണം വാങ്ങിയെന്ന് പ്രതികളുടെ മൊഴി [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]അന്നത്തെ മത്സരത്തില്‍ സച്ചിന്‍ സെഞ്ചുറി നേടുമായിരുന്നെന്നും എന്നാല്‍ ലെഗ് സൈഡിന് പുറത്തുപോവുന്ന പന്ത് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നെന്നും ബ്രെസ്‌നന്‍ വെളിപ്പെടുത്തി. അന്നത്തെ പര്യടനത്തില്‍ നൂറാം സെഞ്ച്വറി അകന്നു പോയെങ്കിലും 2012 ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികച്ച് ചരിത്രം കുറിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറി നേടിയ ഏക താരമാണ് സച്ചിൻ ടെൻഡുൽക്കർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.