നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'വിടാതെ പിന്തുടര്‍ന്ന്' വാര്‍ണര്‍ പുറത്തായതിനു പിന്നാലെ 'സാന്‍ഡ് പേപ്പര്‍' ഉയര്‍ത്തി കാണികള്‍

  'വിടാതെ പിന്തുടര്‍ന്ന്' വാര്‍ണര്‍ പുറത്തായതിനു പിന്നാലെ 'സാന്‍ഡ് പേപ്പര്‍' ഉയര്‍ത്തി കാണികള്‍

  കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ 'സാന്‍ഡ് പേപ്പര്‍' ഉപയോഗിച്ചായിരുന്നു ഓസീസ് താരങ്ങള്‍ പന്തു ചുരണ്ടിയത്

  sandpapers

  sandpapers

  • News18
  • Last Updated :
  • Share this:
   ബര്‍മിങ്ങാം: പന്തു ചുരണ്ടലിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിട്ട ഓസീസിന്റെ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ആഷസിലൂടെ ടെസ്റ്റിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ്. എന്നാല്‍ ഇംഗ്ലണ്ട് ആരാധകരില്‍ നിന്ന് അത്ര മികച്ച പിന്തുണയല്ല മൂന്ന് താരങ്ങള്‍ക്കും ലഭിക്കുന്നത്. നേരത്തെ ലോകകപ്പിനിടയിലും വാര്‍ണറും സ്മിത്തും ഇംഗ്ലീഷ് ആരാധകരുടെ പ്രതിഷേധത്തിന് ഇരയായിരുന്നു.

   ഇന്ന് ആഷസില്‍ വ്യത്യസ്തമായൊരു 'സ്വീകരണമായിരുന്നു' വാര്‍ണര്‍ക്ക് ഇംഗ്ലീഷ് ആരാധകര്‍ നല്‍കിയത്. ഓസീസിന്റെ സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സുള്ളപ്പോള്‍ വാര്‍ണര്‍ പുറത്തായതിനു പിന്നാലെ 'സാന്‍ഡ് പേപ്പര്‍' ഉയര്‍ത്തിക്കാട്ടിയായിരുന്നു ആരാധകര്‍ താരത്തെ മടക്കിയത്.

   Also Read: അതിര്‍ത്തിയില്‍ സൈന്യത്തിനൊപ്പം ലഫ്റ്റനന്റ് കേണല്‍ ധോണി; വൈറലായി ചിത്രങ്ങള്‍

   ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ 'സാന്‍ഡ് പേപ്പര്‍' ഉപയോഗിച്ചായിരുന്നു ഓസീസ് താരങ്ങള്‍ പന്തു ചുരണ്ടിയത്. ഇത് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ പ്രതികരണം. വിലക്കിനുശേഷം ടെസ്റ്റിലേക്കുള്ള മടങ്ങിവരവില്‍ മികവ് പുറത്തെടുക്കാന്‍ ഓപ്പണര്‍മാരായ വാര്‍ണറിനും ബാന്‍ക്രോഫ്റ്റിനും കഴിഞ്ഞിരുന്നില്ല.

   വാര്‍ണര്‍ 2 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ബാന്‍ക്രോഫ്റ്റ് 8 റണ്‍സാണ് നേടിയത്. ഒന്നാം ദിവസത്തെ കളി പുരോഗമിക്കവെ 116 ന് 7 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ് കങ്കാരുക്കള്‍. 37 റണ്‍സോടെ സ്റ്റീവ് സ്മിത്താണ് ഓസീസിനെ കരകയറ്റാന്‍ ശ്രമിക്കുന്നത്.

   First published:
   )}