HOME /NEWS /Sports / ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; വംശീയവാദികളെ തള്ളിപ്പറഞ്ഞ് കളിക്കാർക്ക് പിന്തുണ നൽകി സെലിബ്രിറ്റികൾ

ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; വംശീയവാദികളെ തള്ളിപ്പറഞ്ഞ് കളിക്കാർക്ക് പിന്തുണ നൽകി സെലിബ്രിറ്റികൾ

Image uploaded by Tom Holland on Instagram.

Image uploaded by Tom Holland on Instagram.

അഭിനേതാക്കളായ ഫ്ലോറൻസ് പുഗ്, ജമീല ജാമിൽ എന്നിവരും ജാപ്പനീസ് - ഹെയ്തിയൻ ടെന്നീസ് കളിക്കാരനായ നയോമി ഒസാക്കയും ഇംഗ്ലീഷ് കളിക്കാർക്ക് പിന്തുണ അറിയിച്ചവരിൽ ഉൾപ്പെടുന്നു.

  • Share this:

    യൂറോ കപ്പ് 2020 ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിനെ തുടർന്ന് ഏതാനും ഇംഗ്ലീഷ് ആരാധകർ ഇംഗ്ലണ്ട് ടീമിലെ കറുത്ത വംശജരായ മൂന്ന് കളിക്കാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ വംശീയ ആക്രമണം അഴിച്ചു വിട്ടിരുന്നു.

    മാർക്കസ് റാഷ്‌ഫോർഡ്, ജെയ്ഡൻ സാഞ്ചോ, ബുകായോ സാക്ക എന്നീ കളിക്കാർക്കെതിരെയാണ് വംശീയ അധിക്ഷേപം ഉണ്ടായത്. അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വംശീയച്ചുവയുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചില വംശീയ ആരാധകർ ചേർന്ന് റാഷ്‌ഫോർഡിന്റെ ചുവർച്ചിത്രം വികൃതമാക്കുകയും ചെയ്തു.

    We are aware of a number of offensive and racist social media comments being directed towards footballers following the #Euro2020 final.

    എന്നാൽ, ഇംഗ്ലണ്ട് ടീമിലെ ചില കളിക്കാരെ ഉന്നം വെച്ചുള്ള വംശീയ ആക്രമണത്തെ അപലപിച്ചുകൊണ്ട് നിരവധി പേർ കളിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. യു കെ പ്രധാനമന്ത്രിയും ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായ ഗാരെത്ത് സൗത്ത്‍ഗേറ്റും മറ്റു നിരവധി സെലിബ്രിറ്റികളും കളിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തി.

    Seeing people post messages of love and support for Rashford after his mural got defaced is a ray of light shining on this day ❤️ pic.twitter.com/eIOjwzxZX4

    'ഈ ഇംഗ്ലണ്ട് ടീമിനെ നായകന്മാരായി വാഴ്ത്തുകയാണ് വേണ്ടത്, അല്ലാതെ സമൂഹ മാധ്യമങ്ങളിൽ വംശീയമായി അധിക്ഷേപിക്കുകയല്ല. ഭീകരമായ ഈ വംശീയ അധിക്ഷേപത്തിന്റെ ഉത്തരവാദികൾ സ്വയം ലജ്ജിക്കണം' - എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വിറ്ററിൽ കുറിച്ചത്.

    മരണമെത്തുന്നതിനു മുമ്പ്; ക്യാൻസർ ബാധിതനായ നായയുമൊത്ത് യജമാനന്റെ അവസാനയാത്ര

    തുടർന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ സാക്ക, സാഞ്ചോ, റാഷ്‌ഫോർഡ് എന്നിവരുടെ ട്വിറ്റർ ഹാൻഡിലുകളിൽ എത്തുകയും സ്നേഹവും പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

    People are now flooding Saka, Sancho and Rashford's IG pages with positivity to drown out all the racist comments ❤️ pic.twitter.com/soBcsfCSIy

    വംശീയ മുൻവിധിയോടെയുള്ള കമന്റുകളെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള പിന്തുണയാണ് ഇപ്പോൾ ഈ കളിക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    This England team deserve to be lauded as heroes, not racially abused on social media.

    വംശീയവാദികൾ വികൃതമാക്കിയ റാഷ്‌ഫോർഡിന്റെ ചുവർചിത്രത്തിൽ ചില ആരാധകർ ഇംഗ്ലണ്ടിന്റെ പതാക ചേർത്ത് വെയ്ക്കുകയും ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പേപ്പർ കട്ട് ഔട്ടിൽ സ്വന്തം കൈപ്പടയിൽ സന്ദേശങ്ങൾ എഴുതി ഒട്ടിക്കുകയും ചെയ്തു.

    ‘പോട്ഹോൾ ആംബുലൻസ്’: റോഡിലെ കുഴികൾ സ്വന്തം ചെലവിൽ മൂടാൻ വയോധിക ദമ്പതികൾ

    നിരവധി സെലിബ്രിറ്റികളും ഈ താരങ്ങളോടുള്ള തങ്ങളുടെ സ്നേഹവും പിന്തുണയും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 'മാന്യനായ ഇംഗ്ലീഷുകാരനിൽ' നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റരീതിയുടെ നേരെ വിപരീതമായി നിലകൊള്ളുന്ന ഒന്നാണ് വംശീയ മുൻവിധിയോടെയുള്ള പെരുമാറ്റമെന്ന് ബ്രിട്ടീഷ് നടൻ ടോം ഹോളണ്ട് ട്വിറ്ററിൽ എഴുതി.

    ഈ മൂന്ന് കളിക്കാരുടെയും തലയിൽ അനിമേറ്റഡ് സ്വർണ കിരീടങ്ങൾ എഡിറ്റ് ചെയ്തു ചേർത്ത ഒരു ചിത്രവും ഹോളണ്ട് പങ്കുവെയ്ക്കുകയുണ്ടായി. "ഇംഗ്ലണ്ടിന്റെ കളിക്കാരെ അധിക്ഷേപിക്കുന്നവർ മാത്രമാണ് നമ്മളെ നിരാശപ്പെടുത്തുന്നത്. കളിക്കളത്തിലെ ഈ താരങ്ങൾ ആദരവാണ് അർഹിക്കുന്നത്' - ചിത്രത്തിന് അടിക്കുറിപ്പായി ടോം ഹോളണ്ട് കുറിച്ചു.

    അഭിനേതാക്കളായ ഫ്ലോറൻസ് പുഗ്, ജമീല ജാമിൽ എന്നിവരും ജാപ്പനീസ് - ഹെയ്തിയൻ ടെന്നീസ് കളിക്കാരനായ നയോമി ഒസാക്കയും ഇംഗ്ലീഷ് കളിക്കാർക്ക് പിന്തുണ അറിയിച്ചവരിൽ ഉൾപ്പെടുന്നു. അതിനിടെ, ഇംഗ്ലണ്ട് ടീമിലെ മൂന്ന് താരങ്ങൾക്കെതിരെ ഉണ്ടായ ഓൺലൈൻ വംശീയ അധിക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട യൂറോ കപ്പ് ഫൈനലിൽ മൂന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ഇറ്റലി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

    First published:

    Tags: England, Euro 2020, Euro cup 2020, Euro Cup 2021