നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters | ഇനി ബ്ലാസ്റ്റേഴ്സിന്‍റെ കളി മാറുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ താരം ടീമിൽ

  Kerala Blasters | ഇനി ബ്ലാസ്റ്റേഴ്സിന്‍റെ കളി മാറുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ താരം ടീമിൽ

  "കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള എന്റെ കരിയറിലെ അടുത്ത അധ്യായത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. എന്റെ അനുഭവം ടീമിനെ സഹായിക്കുമെന്നും ഐ‌എസ്‌എൽ കിരീടത്തിലേക്ക് ബ്ലാസ്റ്റേഴ്സിനെ നയിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു"

  gary-hooper-rafael-silva

  gary-hooper-rafael-silva

  • Share this:
   കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) വരാനിരിക്കുന്ന സീസണിലേക്ക് പ്രീമിയർ ലീഗിലെ മുൻതാരം ഗാരി ഹൂപ്പറിനെ ടീമിലെടുത്ത് കേരള ബ്സാസ്റ്റേവ്സ്. ടോട്ടൺഹാം ഹോട്സ്പർ അക്കാദമിയിലൂടെ പന്തുതട്ടി വളർന്ന ഹൂപ്പറുമായി കരാർ ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി (കെ‌ബി‌എഫ്‌സി) പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ഹാർലോയിൽ നിന്നുള്ള 32 കാരൻ വെറും ഏഴാമത്തെ വയസ്സിലാണ് ടോട്ടനം അക്കാദമിയിലെത്തിയത്. ഏറ്റവുമൊടുവിൽ ഓസ്ട്രേലിയയിലെ എ-ലീഗിൽ വെല്ലിംഗ്ടൺ ഫീനിക്സിനായി കളിച്ചു, അവിടെ എട്ട് ഗോളുകൾ നേടി ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹൂപ്പർ. 29കാരനായ റാഫേൽ സിൽവ ചെന്നൈയിൻ എഫ്.സിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

   ഓസ്‌ട്രേലിയയിലെ ഒരു സീസണിനുശേഷം, ഹൂപ്പർ ഇപ്പോൾ ഐ‌എസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നു, വരാനിരിക്കുന്ന സീസണിൽ യുവ ടീമിനെ നയിക്കാനുള്ള അനുഭവവും വൈദഗ്ധ്യവും ഹൂപ്പറിനുണ്ട്. "കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള എന്റെ കരിയറിലെ അടുത്ത അധ്യായത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. എന്റെ അനുഭവം ടീമിനെ സഹായിക്കുമെന്നും ഐ‌എസ്‌എൽ കിരീടത്തിലേക്ക് ബ്ലാസ്റ്റേഴ്സിനെ നയിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. എന്റെ ടീം അംഗങ്ങളെ കാണാൻ കാത്തിരിക്കാനാവില്ല. പുതിയ സീസണിനായി പരിശീലനം ഉടൻ തുടങ്ങും. ഗോവയിൽ പ്രീ സീസണിനായി ഉടൻ ടീമിൽ ചേരുമെന്ന് ഹൂപ്പർ പറഞ്ഞു.

   സ്പർ‌സിലെ ഏഴ് വർഷത്തിന് ശേഷം ഹൂപ്പർ ഗ്രേസ് അത്‌ലറ്റിക്കോയിൽ ചേർന്നു. 2004 ൽ ഗ്രേസിലൂടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു, തെൻഡ് യുണൈറ്റഡിലേക്ക് പോകുന്നതിനുമുമ്പ് 30 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടി ലീഗ് കിരീടം നേടാൻ ഗ്രേസിനെ സഹായിച്ചു.

   2010-ൽ, സമർത്ഥനായ സ്‌ട്രൈക്കർ സ്കോട്ടിഷ് ഭീമൻമാരായ കെൽറ്റിക്കൊപ്പം ചേർന്നു. കെൽറ്റിക്കിലെ അടുത്ത മൂന്ന് സീസണുകളിൽ യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ടീമിനായി ഹൂപ്പർ തന്റെ മികവ് പുറത്തെടുത്തു. ആദ്യ സീസണിൽ തന്നെ കെൽറ്റിക്കിനെ സ്കോട്ടിഷ് കപ്പ് നേടാൻ അദ്ദേഹം സഹായിച്ചു. തുടർന്നുള്ള ടൂർണമെന്റുകളിൽ തുടർന്നച്ചയായ ലീഗ് ചാമ്പ്യൻഷിപ്പും നേടി. 51 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടുകയും ടീമിനെ ഇരട്ട കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു

   അടുത്ത സീസണിൽ നോർവിച്ച് സിറ്റി എഫ്‌സിക്ക് വേണ്ടി കരാർ ഒപ്പുവെച്ചതിനാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള അവസരം നേടി. ക്ലബ്ബിന്റെ ടോപ് സ്കോററായി നോർ‌വിച്ചിനൊപ്പം ഒന്നാം വർഷം പൂർത്തിയാക്കിയിട്ടും, ഒരു പ്രയാസകരമായ സീസണിൽ ടീം ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ടു.
   You may also like:Gold Smuggling Case| എല്ലാ സത്യങ്ങളും വെളിപ്പെടുത്താമെന്ന് സന്ദീപ് നായർ; മൊഴി നൽകിയാലും മാപ്പ് സാക്ഷിയാക്കണമെന്നില്ലെന്ന് കോടതി [NEWS]Babri Masjid Demolition Case Verdict| ബാബറി മസ്ജിദ് തകര്‍ത്ത കേസ്; മൂന്ന് പതിറ്റാണ്ട് നീണ്ട നാൾവഴികൾ [NEWS] IPL 2020 | സയൻസ് ഫിക്ഷൻ വെബ് സീരീസുമായി ധോണി; മുൻ നായകന്‍റെ പുതിയ ഇന്നിംഗ്സ് [NEWS]
   "ആക്രമണത്തിലൂടെ എതിരാളികളെ ഇല്ലാതാക്കുന്ന ശൈലിയാണ് കളിക്കളത്തിൽ ഗാരിയുടേത്, അവിശ്വസനീയമായ ചില ഗോളുകൾ നേടാനും കഴിയും. ഗാരിയുടെ ഉയർന്ന തലത്തിലുള്ള ഗോൾ സ്‌കോറിംഗ് മികവ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. അത്തരം ഒരു കളിക്കാരനെ ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. " കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.
   Published by:Anuraj GR
   First published:
   )}