• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്രൊയേഷ്യ കാബിനറ്റ് വിജയമാഘോഷിച്ചത് ഇങ്ങനെ

news18india
Updated: July 13, 2018, 8:37 AM IST
ക്രൊയേഷ്യ കാബിനറ്റ് വിജയമാഘോഷിച്ചത് ഇങ്ങനെ
news18india
Updated: July 13, 2018, 8:37 AM IST
സാഗ്റെബ്: ലോകകപ്പ് ഫുട്ബോളിൽ ക്രൊയേഷ്യയുടെ ഫൈനൽ പ്രവേശനം ആഘോഷിച്ച് ക്രൊയേഷ്യൻ കാബിനറ്റും. പ്രധാനമന്ത്രി അടക്കമുള്ളവർ കഴിഞ്ഞദിവസം കാബിനറ്റ് മീറ്റിംഗിനെത്തിയത് ടീം ജഴ്സിയണിഞ്ഞ്.

മോസ്കോയിലെ ലൂഷ്നികി സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ചായിരുന്നു ക്രൊയേഷ്യ ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. ടൂർണമെന്റ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ക്രോട്ടുകാർ തകർത്തത്.

രാജ്യത്തെ ഒട്ടാകെ ആനന്ദത്തിലാക്കിയ അഭിമാന നിമിഷമായിരുന്നു ക്രൊയേഷ്യക്കാർക്കത്. ആ വിജയം ക്രൊയേഷ്യൻ മന്ത്രിസഭയും ആഘോഷിച്ചു. ചുവപ്പും വെളുപ്പും നിറത്തിലുള്ള ജഴ്സി അണിഞ്ഞു കൊണ്ടായിരുന്നു ക്രൊയേഷ്യൻ മന്ത്രിസഭാംഗങ്ങൾ വ്യാഴാഴ്ച കാബിനറ്റ് മീറ്റിങ്ങിനെത്തിയത്.

ഒരു ചെറിയ രാജ്യത്തിന് നേടാമായിരുന്ന ഏറ്റവും വലിയ വിജയമാണ് മോസ്കോയിലേതെന്നും ആഗോളതലത്തിൽ രാജ്യത്തിന് ലഭിച്ച അഭിവൃന്ദിയായാണ് ഈ വിജയമെന്നും ക്രൊയേഷ്യൻ പ്രധാനമന്ത്രി പ്ലെൻകോവിച്ച് പറഞ്ഞു. പ്ലെൻകോവിച്ചും പാർലമെന്റ് സ്പീക്കർ ജാൻഡ്രോകാവിച്ചും ഇംഗ്ലണ്ടിനെതിരായ മത്സരം കാണാൻ ഗ്യാലറിയിലുണ്ടായിരുന്നു.
First published: July 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍