ലോകകപ്പിനിടെ മോര്ഗന് മറ്റൊരു നേട്ടം; ഇംഗ്ലീഷ് നായകന് താണ്ടിയത് ഏകദിനത്തിലെ സുപ്രധാന നാഴികക്കല്ല്
ലോകകപ്പിലെ ആദ്യത്തെ സിക്സറും മോര്‍ഗന്റെ ബാറ്റില്‍ നിന്നായിരുന്നു
news18
Updated: May 30, 2019, 5:24 PM IST

eoin morgan
- News18
- Last Updated: May 30, 2019, 5:24 PM IST
ഓവല്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനിടെ ഏകദിന ക്രിക്കറ്റില്‍ 7,000 റണ്‍സ് പിന്നിട്ട് ഓയിന്‍ മോര്ഗന്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന താരം പന്ത്രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തിലാണ് 7,000 എന്ന നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിനിറങ്ങുന്നതിനു മുമ്പ് 6977 റണ്‍സായിരുന്നു മോര്‍ഗന്റെ അക്കൗണ്ടില്‍.
ഈ ലോകകപ്പിലെ ആദ്യത്തെ സിക്സറും മോര്‍ഗന്റെ ബാറ്റില്‍ നിന്നായിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട് കുതിക്കുകയാണ് ഇംഗ്ലീഷ് നായകന് 52 പന്തില്‍ മൂന്ന് സിക്സും 4 സിക്സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നിലവില്‍ നേടിയിരിക്കുന്നത്. Also Read: ഇമ്രാന് താഹിറിന്റെ ആദ്യ ഓവര്‍ ഇടംപിടിച്ചത് ലോകകപ്പ് ചരിത്രത്തില്‍; നേടിയത് രണ്ട് റെക്കോര്‍ഡുകള്‍
നായകന് കൂട്ടായി 28 റണ്‍സോട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സാണ് ക്രീസില്‍. 33 ഓവര്‍ പിന്നിടുമ്പോള്‍ 187 ന് 3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെയര്‍സ്റ്റോ (0), ജോ റൂട്ട് (51), ജേസണ്‍ റോയ് (54) എന്നിവരെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഈ ലോകകപ്പിലെ ആദ്യത്തെ സിക്സറും മോര്‍ഗന്റെ ബാറ്റില്‍ നിന്നായിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട് കുതിക്കുകയാണ് ഇംഗ്ലീഷ് നായകന് 52 പന്തില്‍ മൂന്ന് സിക്സും 4 സിക്സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നിലവില്‍ നേടിയിരിക്കുന്നത്.
നായകന് കൂട്ടായി 28 റണ്‍സോട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സാണ് ക്രീസില്‍. 33 ഓവര്‍ പിന്നിടുമ്പോള്‍ 187 ന് 3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെയര്‍സ്റ്റോ (0), ജോ റൂട്ട് (51), ജേസണ്‍ റോയ് (54) എന്നിവരെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.