• HOME
  • »
  • NEWS
  • »
  • sports
  • »
  • Eoin Morgan| ധോണിയെ പിന്നിലാക്കി മോർഗൻ; ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റന് ചരിത്രനേട്ടം

Eoin Morgan| ധോണിയെ പിന്നിലാക്കി മോർഗൻ; ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റന് ചരിത്രനേട്ടം

ടി20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ജയം നേടിയതിന് പിന്നാലെയാണ് മോർഗൻ ഈ നേട്ടത്തിൽ എത്തിയത്

Eoin Morgan (Image: Twitter)

Eoin Morgan (Image: Twitter)

  • Share this:
    അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ (T20 Internationals) കൂടുതൽ ജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് (England) ക്യാപ്റ്റൻ ഓയിൻ മോർഗൻ (Eoin Morgan). ടി20 ലോകകപ്പിൽ (ICC T20 World Cup) ശ്രീലങ്കയ്‌ക്കെതിരെ ജയം നേടിയതിന് പിന്നാലെയാണ് മോർഗൻ ഈ നേട്ടത്തിൽ എത്തിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ (M S Dhoni) നേട്ടം മറികടന്നാണ് മോർഗൻ ഈ റെക്കോർഡ് തന്റെ പേരിലാക്കിയത്.

    മോർഗന്റെ കീഴിൽ അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ 43ാ൦ വിജയമാണ് ഇംഗ്ലണ്ട് ഇന്നലെ കുറിച്ചത്. ഇതോടെയാണ് 42 വീതം ജയങ്ങൾ നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയേയും മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഗർ അഫ്‌ഗാനെയും (Asghar Afgha) മോർഗൻ മറികടന്നത്. തന്റെ 68ാ൦ അന്താരാഷ്ട്ര ടി20 മത്സരത്തിലാണ് മോർഗൻ ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 72 മത്സരങ്ങളിൽ നിന്ന് 42 വിജയങ്ങളായിരുന്നു എം എസ് ധോണി ഇന്ത്യക്ക് നേടിക്കൊടുത്തത്. അതേസമയം, 52 മത്സരങ്ങളിൽ നിന്നാണ് അസ്ഗർ അഫ്ഗാനിസ്ഥാന് 42 വിജയങ്ങൾ നേടിക്കൊടുത്തത്.



    T20 World Cup |ഇംഗ്ലണ്ടിന് ടോസ്സും പ്രശ്‌നമില്ല; ശ്രീലങ്കയ്ക്കെതിരെ 26 റണ്‍സ് ജയവുമായി സെമിയിലേക്ക്

    ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ (Semi Final) പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പര്‍ 12 (Super 12) പോരാട്ടത്തില്‍ ശ്രീലങ്കയെ (Sri Lanka) 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടോസ്സ് ഭാഗ്യം തുണയ്ക്കാതെ തന്നെ മിന്നുന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

    ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 19 ഓവറില്‍ 137 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെടുകയും പവര്‍പ്ലേയില്‍ ബാറ്റിങ് തകര്‍ന്ന് 10 ഓവറില്‍ മൂന്നിന് 47 എന്ന നിലയില്‍ പതറുകയും ചെയ്ത ശേഷം മാന്യമായ സ്‌കോറില്‍ എത്തി പിന്നീട് എതിരാളികളെ എറിഞ്ഞൊതുക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.

    Also read- Jos Buttler |അവസാന പന്തില്‍ സിക്‌സര്‍ പറത്തി സെഞ്ച്വറി; അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്‌ലര്‍

    ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19 ഓവറില്‍ 137-ന് പുറത്തായി. ടൂര്‍ണമെന്റില്‍ പ്രഥമ സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ജോസ് ബട്ലറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ബട്ലറാണ് കളിയിലെ കേമനും.
    Published by:Naveen
    First published: