ഫുട്ബോളിൽ ലിംഗ വിവേചനം വേണ്ട; പുരുഷ വനിതാ താരങ്ങൾക്ക് ഒരേ വേതനം പ്രഖ്യാപിച്ച് ബ്രസീൽ

ബ്രസീലിലെ വനിതാ താരങ്ങളായ മാർത്ത, ഫോർമിഗ, ലെറ്റീഷ്യ എന്നീ താരങ്ങൾക്ക് നെയ്മർ, ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫെർമിനോ എന്നിവർക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും.

News18 Malayalam | news18-malayalam
Updated: September 3, 2020, 5:42 PM IST
ഫുട്ബോളിൽ ലിംഗ വിവേചനം വേണ്ട; പുരുഷ വനിതാ താരങ്ങൾക്ക് ഒരേ വേതനം പ്രഖ്യാപിച്ച് ബ്രസീൽ
Brazil football
  • Share this:
വനിതകൾക്കും പുരുഷന്മാർക്കും തുല്യ വേതനം പ്രഖ്യാപിച്ച് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. ദേശീയ ടീമിനായി കളിക്കുന്ന വനിതാ-പുരുഷ താരങ്ങൾക്കാണ് തുല്യ വേതനം പ്രഖ്യാപിച്ച് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ചരിത്രം കുറിച്ചത്.

പുതിയ തീരുമാനം ഫെഡറേഷൻ‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ചരിത്രപരമായ പ്രഖ്യാപനം എന്നാണ് ബ്രസീൽ വനിതാ ഫുട്ബോൾ ടീം കോച്ച് ബിയ സുന്ധാഗേ പ്രതികരിച്ചത്.

ഇതോടെ, ബ്രസീലിലെ വനിതാ താരങ്ങളായ മാർത്ത, ഫോർമിഗ, ലെറ്റീഷ്യ എന്നീ താരങ്ങൾക്ക് നെയ്മർ, ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫെർമിനോ എന്നിവർക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും.


മാറ്റത്തിന്റെ ഭാഗം എന്നാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പുതിയ പ്രഖ്യാപനത്തെ കുറിച്ച് പറഞ്ഞത്. ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനമാണ് ഫുട്ബോൾ. ഫുട്ബോളിൽ വനിതാ പുരുഷ താരങ്ങളെ തുല്യമായി പരിഗണിക്കുന്നത് ചരിത്രപരമായ മാറ്റങ്ങൾക്കായിരിക്കും വഴിയൊരുക്കുക.

നേരത്തേ, ഓസ്ട്രേലിയ, നോർവേ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളിലും പുരുഷ താരങ്ങൾക്ക് തുല്യമായ വേതനം വനിതകൾക്കും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Published by: Naseeba TC
First published: September 3, 2020, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading