HOME » NEWS » Sports » ERGIO AGUERO SCORES TWICE IN FAREWELL MATCH TO SET ENGLISH PREMIER LEAGUE RECORD JK INT

ചരിത്രം കുറിച്ച് 'സിറ്റി ലെജന്റ്' അഗ്വേറോ പ്രീമിയര്‍ ലീഗ് പടിയിറങ്ങുന്നു

10 വര്‍ഷത്തിലേറെ നീണ്ട അഗ്വേറോയുടെ ഇംഗ്ലീഷ് കരിയറിനാണ് വിരാമമായിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പം അഞ്ചു പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് അഗ്വേറോ

News18 Malayalam | news18-malayalam
Updated: May 24, 2021, 1:42 PM IST
ചരിത്രം കുറിച്ച് 'സിറ്റി ലെജന്റ്' അഗ്വേറോ പ്രീമിയര്‍ ലീഗ് പടിയിറങ്ങുന്നു
സെർജിയോ അഗ്യൂറോ
  • Share this:
മാഞ്ചസ്റ്റര്‍ സിറ്റി ലെജന്റ് സെര്‍ജിയോ അഗ്വേറോ പ്രീമിയര്‍ ലീഗിലെ തന്റെ അവസാന മത്സരം അവിസ്മരണീയമാക്കിക്കൊണ്ട് പടിയിറങ്ങി. അവസാന മത്സരത്തില്‍ എവര്‍ട്ടണിന് എതിരെ ഇരട്ട ഗോളുകളും നേടി ഒരു പുതിയ റെക്കോര്‍ഡും കുറിച്ച് രാജകീയമായാണ് അഗ്വേറോ വിടവാങ്ങിയത്. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സിറ്റി ജയിക്കുകയും ചെയ്തു. കെവിന്‍ ഡി ബ്രൂയ്ന്‍, ഗബ്രിയേല്‍ ജീസസ്, ഫില്‍ ഫോഡന്‍ എന്നിവരാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. കിരീടം നേരത്തെ തന്നെ സിറ്റി ഉറപ്പിച്ചിരുന്നു.

ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകള്‍ എന്ന വെയ്ന്‍ റൂണിയുടെ റെക്കോര്‍ഡാണ് അഗ്വേറോ ഈ മത്സരത്തിലൂടെ മറികടന്നത്. റൂണിയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി നേടിയ 183 ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇന്ന് ഇരട്ട ഗോളുകളോടെ 184 ഗോളുകള്‍ നേടിക്കൊണ്ട് അഗ്വേറോ തന്റെ പേരിലാക്കി. രണ്ടാം പകുതിയിലാണ് അഗ്വേറോ കളത്തിലിറങ്ങിയത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അഗ്വേറയെ സ്റ്റേഡിയം വരവേറ്റത്. 71ആം മിനിട്ടിലും 76ആം മിനിട്ടിലും അഗ്വേറോ ഗോള്‍ വല കുലുക്കി. ഇതോടെ 10 വര്‍ഷത്തിലേറെ നീണ്ട അഗ്വേറോയുടെ ഇംഗ്ലീഷ് കരിയറിനാണ് വിരാമമായിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പം അഞ്ചു പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് അഗ്വേറോ. അടുത്ത സീസണ്‍ മുതല്‍ അദ്ദേഹം സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് വേണ്ടിയാവും കളിക്കുക.

Also Read-'ഇനി ഷൂ ഒട്ടിച്ച് കളിക്കേണ്ട'; സിംബാബ്‍വെ ക്രിക്കറ്റ് താരത്തിന് സ്പോൺസർഷിപ്പുമായി 'പ്യൂമ'

32 വയസ്സ് പ്രായമുള്ള താരത്തിന്റെ കരാര്‍ ഈ ജൂണോടു കൂടി അവസാനിക്കും. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തിരുന്ന അഗ്വേറോ അടുത്തിടെയാണ് കളി വീണ്ടും ആരംഭിച്ചത്. സിറ്റി ലെജെന്റായ അഗ്വേറോ, ക്ലബ്ബ് മത്സരങ്ങളില്‍ ആകെ 390 കളികളില്‍ നിന്നും 260 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012 ലെ പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് സിറ്റിയെ ചാമ്പ്യന്‍മാരാക്കിയത് അഗ്വേറോ ആയിരിന്നു. ആവേശകരമായ മത്സരത്തില്‍ 90ആം മിനിട്ട് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു സിറ്റി. മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് അഗ്വേറോ ഗോള്‍ നേടി ആരാധകരെ വിസ്മയിപ്പിച്ചത്. ഇത് പിന്നീട് 'അഗ്വേറോ മൊമന്റ്' എന്നാണ് അറിയപ്പെട്ടിരുന്നത്.

Also Read-മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ സജീവമായി നിലനിർത്തി റാഷ്‌ഫോർഡ്; ലക്‌ഷ്യം സ്പാനിഷ് ലീഗ് എന്ന് സൂചന

ക്രിസ്റ്റല്‍ പാലസിനെതിരെ രണ്ടു ഗോളിന്റെ നിര്‍ണായക വിജയവുമായി ലിവര്‍പൂള്‍ ടേബിളില്‍ മൂന്നാം സ്ഥാനം നേടി ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി ടീമുകളാവും അടുത്ത സീസണില്‍ ഇംഗ്ലണ്ടില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് കളിക്കുക.
Published by: Jayesh Krishnan
First published: May 24, 2021, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories