കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ യൂറോകപ്പ് മാറ്റിവെച്ചു. ജൂണിലായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. അടുത്ത വർഷം ടൂർണമെന്റ് നടത്താൻ യുവേഫാ യോഗത്തിൽ തീരുമാനമായി.
ജൂൺ 12 മുതൽ ജുലൈ 12 വരെ നടക്കാനിരുന്ന ടൂർണമെന്റ് അടുത്ത വർഷം ജൂണിൽ നടക്കും. യൂറോപ്പിലെ 12 നഗരങ്ങളിലായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്.
കൊവിഡ് 19 രോഗം യൂറോപ്പിലാകെ പടരുന്ന സാഹചര്യത്തിലാണ് ടൂർണമെന്റ് മാറ്റിവക്കാൻ തീരുമാനിച്ചത്. യൂറോകപ്പ് നീട്ടിവച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗും സ്പാനിഷ് ലീഗും അടക്കമുള്ള ആഭ്യന്തര ലീഗുകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം കിട്ടും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.