HOME /NEWS /Sports / Euro Cup 2021 | യൂറോ കപ്പിൽ ഫ്രാൻസിന് കിരീട സാധ്യത പ്രവചിച്ച് വെയ്ൻ റൂണി

Euro Cup 2021 | യൂറോ കപ്പിൽ ഫ്രാൻസിന് കിരീട സാധ്യത പ്രവചിച്ച് വെയ്ൻ റൂണി

Rooney

Rooney

ടീമിലെ കളികാർ മികവിലേക്കുയർന്നാൽ ഫ്രാൻസ് അനായാസം കിരീടം ചൂടുമെന്ന് വെയ്ൻ റൂണി

 • Share this:

  ദിവസങ്ങൾക്കകം ആരംഭിക്കാൻ പോകുന്ന യൂറോപ്പിലെ ഫുട്ബോൾ രാജ്യങ്ങുടെ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ. യൂറോപ്പിലെ ക്ലബ്ബ് ഫുട്ബോളിലെ മുൻനിര താരങ്ങളെല്ലാം അണിനിരക്കുന്ന ടൂർണമെൻ്റ് തീ പാറുന്ന പോരട്ടങ്ങൾക്കാവും സാക്ഷ്യം വഹിക്കുക. മികച്ച താരനിരയുമായാണ് മിക്ക ടീമുകളും എത്തുന്നത്, ഇതിനാൽ തന്നെ ആരാകും കിരീടം നേടുക എന്നത് പ്രവചിക്കുക അസാധ്യമാണ്.

  ഇപ്പോഴിതാ ടൂർണമെൻ്റിൽ കിരീടം നേടുവാൻ കൂടുതൽ സാധ്യത ഏത് ടീമിനാണ് എന്ന് പ്രവചിച്ചിരിക്കുകയാണ്

  ഇംഗ്ലണ്ടിൻ്റെ ഇതിഹാസ താരമായ വെയിൻ റൂണി. ഫ്രാൻസിനാണ് ഈ വർഷത്തെ ടൂർണമെൻ്റിൽ മുൻതൂക്കമെന്നും ടൂർണമെന്റിൽ കിരീടം ചൂടാൻ അവർക്ക് കഴിയുമെന്നുമാണ് റൂണി പറയുന്നത്. ഇതോടൊപ്പം, തന്റെ രാജ്യമായ ഇംഗ്ലണ്ടിനും ഇക്കൊല്ലത്തെ യൂറോയിൽ നിർണായക സ്വാധീനം സൃഷ്ടിക്കാൻ സാധിക്കുമെന്നും റൂണി ചൂണ്ടിക്കാട്ടി. പക്ഷേ മികച്ച ടീമുമായി എത്തുന്ന ഫ്രാൻസിനെ തടയാൻ മറ്റു ടീമുകൾക്ക് സാധിച്ചേക്കില്ല എന്നും താരം പറഞ്ഞു.

  യൂറോ കപ്പ് നേടാൻ സാധ്യതയുള്ള നാല് ടീമുകളുടെ പേരും മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു. ഫ്രാൻസിൻ്റെയും, ഇംഗ്ലണ്ടിൻ്റേയും പേരുകൾ നേരത്തെ പറഞ്ഞ താരത്തിൻ്റെ പട്ടികയിൽ ബാക്കിയുള്ള രണ്ട് ടീമുകൾ പോർച്ചുഗലും ബെൽജിയവുമാണ്. നാല് ടീമുകളുടെ കിരീട സാധ്യത പ്രവചിച്ച റൂണി ഇവരിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ഫ്രാൻസിനാണെന്നും അവരാണ് ഈ ടൂർണമെൻ്റിലെ തൻ്റെ ഇഷ്ട ടീം എന്നും വെളിപ്പെടുത്തി.

  കിലിയൻ എംബാപ്പെ, എൻഗോളോ കാന്റെ, കരീം ബെൻസേമ, അന്റോയിൻ ഗ്രീസ്മാൻ, ഒലിവർ ജിരൂദ്, പോൾ പോഗ്ബ, റാഫേൽ വരാനെ, ഹൂഗോ ലോറിസ് എന്നിങ്ങനെ ഒരു കൂട്ടം മികച്ച താരങ്ങൾ അണിനിരക്കുന്ന ഫ്രാൻസ് ടീമിന്റെ നിലവാരത്തേയും പരിചയസമ്പത്തിനേയും കുറിച്ച് വാചാലനായ റൂണി, ടീമിലെ കളികാർ മികവിലേക്കുയർന്നാൽ ഫ്രാൻസ് അനായാസം കിരീടം ചൂടുമെന്നും പറഞ്ഞു.

  Also Read- Euro Cup | ശസ്ത്രക്രിയ കഴിഞ്ഞു; ഡി ബ്രൂയിനെ ഉടന്‍ ബെല്‍ജിയം ടീമിനൊപ്പം ചേരും

  പ്രതിഭാധനരായ നിരവധി താരങ്ങളുള്ള ഫ്രാൻസ് ഒത്തൊരുമയോടെ കളിക്കുന്ന ടീമാണെന്നാണ് റൂണിയുടെ കമൻ്റ്.‌ ഈ ഒത്തൊരുമ ടൂർണമെന്റ് പുരോഗമിക്കുമ്പോൾ നിർണായകമാകുമെന്നും, 2018ലെ ലോകകപ്പ് നേടിയത് പോലുള്ള പ്രകടനം യൂറോയിലും ആവർത്തിക്കുമെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

  അതേസമയം, യൂറോ കപ്പിനായി ഇറങ്ങുന്ന ടീമുകളില്‍ കിരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് ഫ്രാൻസെങ്കിലും ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മരണ ഗ്രൂപ്പിലാണ് അവര്‍ ഇടം പിടിച്ചിരിക്കുന്നത്. ഫ്രാന്‍സിന് പുറമെ ജര്‍മനി, നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, ഹംഗറി എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഫ്രാൻസിന് ടൂർണമെൻ്റിലെ മുന്നോട്ട് പോക്ക് സാധ്യമാകൂ.

  ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും, മികച്ച മൂന്നാം സ്ഥാനക്കാരായ നാല് ടീമുകള്‍ക്ക് കൂടി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് കൊണ്ട് ഈ വര്‍ഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 മുതല്‍ ജൂലായ് 11 വരെ 11 രാജ്യങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.

  Summary- English legend Wayne Rooney tags France as favourites for the Euro Cup, predicts that France have a higher chance of winning the tournament

  First published:

  Tags: English legend Wayne Rooney, Euro Cup 2021, France, France Euro Cup, Wayne Rooney