നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • യൂറോപ്പ ലീഗ് ഫൈനൽ: കിരീടം തേടി മാഞ്ചസ്റ്റർ യുണൈറ്റഡും വിയ്യാറയലും നേർക്കുനേർ; യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയർ കളിക്കില്ല

  യൂറോപ്പ ലീഗ് ഫൈനൽ: കിരീടം തേടി മാഞ്ചസ്റ്റർ യുണൈറ്റഡും വിയ്യാറയലും നേർക്കുനേർ; യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയർ കളിക്കില്ല

  മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടവരൾച്ച അവസാനിപ്പിക്കാൻ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷ്യർക്ക് മികച്ച അവസരമാണിത്. സെമിയിൽ ഇരുപാദങ്ങളിലുമായി (8-5) ന് എ എസ് റോമയെ തകർത്താണ് യുണൈറ്റഡ് കലാശപ്പോരിനിറങ്ങുന്നത്.

  മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്

  മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്

  • Share this:
   യൂറോപ്പിലെ രണ്ടാം നിര കിരീട പോരാട്ടമായി യൂറോപ്പ ലീഗിൽ ഇന്ന് ഫൈനൽ. ഫൈനൽ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് ക്ലബ്ബായ വിയ്യാറയലുമാണ് നേർക്കുനേർ വരുന്നത്. അഞ്ച് വർഷമായി ഒരു കിരീടം ഇല്ല എന്നതിൻ്റെ കുറവ് പരിഹരിക്കാൻ യുണൈറ്റഡ് ഇറങ്ങുമ്പോൾ മറുവശത്ത് ഒരു മേജർ ലീഗ് കിരീടം നേടുക എന്ന സ്വപ്നം കണ്ടാണ് വിയ്യാറയൽ ഇറങ്ങുന്നത്. ഇരു ടീമുകളും കിരീടം മാത്രം മുന്നിൽക്കണ്ട് ഇറങ്ങുന്ന പോരാട്ടം ആവേശകരമാകുമെന്ന് ഉറപ്പാണ്. രാത്രി 12 30ന് സോണി ചാനലുകളിൽ മത്സരം തൽസമയം കാണാം.

   മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടവരൾച്ച അവസാനിപ്പിക്കാൻ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷ്യർക്ക് മികച്ച അവസരമാണിത്. സെമിയിൽ ഇരുപാദങ്ങളിലുമായി (8-5) ന് എ എസ് റോമയെ തകർത്താണ് യുണൈറ്റഡ് കലാശപ്പോരിനിറങ്ങുന്നത്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി, അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ചതിൻ്റെ കൂടി ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ് മത്സർത്തിനിറങ്ങുക. നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചിരുന്നതിനാൽ യൂറോപ്പ ലീഗ് മുന്നിൽക്കണ്ട് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ സോൾഷ്യർ തൻ്റെ ടീമിലെ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. യൂറോപ്പ ലീഗിൽ കിരീടം നേടാൻ കഴിഞ്ഞാൽ തൻ്റെ പരിശീലക പദവി കൂടി സോൾഷ്യർക്ക് ഭദ്രമായി നിലനിർത്താം.

   മറുവശത്ത്, ഉനായ് എമെറി എന്ന പരിശീലകൻ്റെ തന്ത്രങ്ങളുടെ കരുത്തിലാണ് വിയ്യാറയലിന്റെ വരവ്. സെമിയിൽ എമെറി മുൻപ് പരിശീലിപ്പിച്ചിരുന്ന ആഴ്സനലിനെ തറപറ്റിച്ചാണ് ഫൈനലിലേക്ക് വിയ്യാറയൽ യോഗ്യത നേടിയത്. അവസാനം കളിച്ച മത്സരത്തിൽ തോറ്റത് ടീമിൻ്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടോ എന്നുള്ളത് ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ അറിയാം. ടീമിന് ഇത് ആദ്യ ഫൈനൽ ആണെങ്കിലും പരിശീലകനായ എമെറിക്ക് ഇതിന് മുൻപ് ആഴ്സനലിന് ഒപ്പം ലീഗിൽ മൂന്ന് കിരീടങ്ങൾ നേടിയ പരിചയമുണ്ട്. ഇത് അവർക്ക് തുണയാകുമെന്ന് പ്രതീക്ഷിക്കാം.

   ബ്രൂണോ ഫെർണാണ്ടസ്, പോൾ പോഗ്ബ, യുവാൻ മാറ്റ, എഡിൻസൺ കവാനി, മാർക്കസ് റാഷ്‌ഫോർഡ് എന്നിവരിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. ഒപ്പം ലാ ലീഗയിലെ ഗോൾ വേട്ടക്കാരിൽ രണ്ടാമനായ ജെറാർഡ് മൊറേനോയുടെ കാലുകളെ തളയ്‌ക്കുകയും വേണം.

   ഫൈനൽ മത്സരത്തിന് ഇറങ്ങുമ്പോൾ ക്യാപ്റ്റൻ ഹാരി മഗ്വയറിൻ്റെ പരുക്കാണ് യുണൈറ്റഡിന് തലവേദനയാകുന്നത്. മഗ്വയറിന് പരുക്കാണെങ്കിലും ബ്രൂണോ ഫെർണാണ്ടസ്, റാഷ്ഫോർഡ്, പോഗ്ബ എന്നിവർക്കൊപ്പം പരിചയ സമ്പന്നനായ കവാനി കൂടി ചേരുമ്പോൾ യുണൈറ്റഡിനെ പിടിച്ചുകെട്ടാൻ എതിർ ടീം പാടുപെടും എന്നത് ഉറപ്പാണ്. പക്ഷേ ഈ സീസണിലെ യൂറോപ്പ ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് വിയ്യാറയൽ ഫൈനലിലേക്ക് എത്തുന്നതിനാൽ യുണൈറ്റഡിനും കാര്യങ്ങൾ എളുപ്പമാകില്ല.

   Summary- Manchester United and Villareal lock horns in the Europa league Final; United to end their five year title less run while Villareal in pursuit of their first Major league title
   Published by:Anuraj GR
   First published:
   )}