HOME » NEWS » Sports » EUROPA LEAGUE QUARTER FINALISTS UNITED BEAT GRANADA AJAX BY ROMA IN NAV

Europa League | യൂറോപ്പ ലീഗ് ക്വാർട്ടർ ലൈനപ്പായി : യുണൈറ്റഡിന് ഗ്രനാഡ ആയാക്സിന് റോമ

ഏറ്റവും മികച്ച പോരാട്ടമായി വിലയിരുത്തപ്പെടുന്നത് കിരീട പ്രതീക്ഷകളുമായി എത്തുന്ന ടീമുകളായ ഡച്ച് ക്ലബ്ബ് അയാക്സും ഇറ്റാലിയൻ ക്ലബ്ബ് എ എസ് റോമയും തമ്മിലാണ്

News18 Malayalam | news18-malayalam
Updated: March 20, 2021, 5:20 PM IST
Europa League | യൂറോപ്പ ലീഗ് ക്വാർട്ടർ ലൈനപ്പായി : യുണൈറ്റഡിന് ഗ്രനാഡ ആയാക്സിന് റോമ
Man U Pogba
  • Share this:
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് പോലെ തന്നെ യൂറോപ്പ ലീഗിലും മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടങ്ങൾക്ക് തന്നെയാണ് കളം ഒരുങ്ങിയിരിക്കുന്നത്. ഏറ്റവും മികച്ച പോരാട്ടമായി വിലയിരുത്തപ്പെടുന്നത് കിരീട പ്രതീക്ഷകളുമായി എത്തുന്ന ടീമുകളായ ഡച്ച് ക്ലബ്ബ് അയാക്സും ഇറ്റാലിയൻ ക്ലബ്ബ് എ എസ് റോമയും തമ്മിലാണ്. യൂറോപ്പ ലീഗിൽ ബാക്കിയുള്ള ടീമുകളിൽ ഏറ്റവും ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ടീമായ ഗ്രനാഡയെ നേരിടും.

കിരീട പ്രതീക്ഷകളുമായി ഇറങ്ങുന്ന അർട്ടേറ്റയുടെ ആഴ്സണലിന് മുന്നിൽ സ്ലാവിയ പ്രാഗ് ആണ് ഉള്ളത്. മറ്റൊരു ക്വാർട്ടറിൽ വിയ്യാറയൽ ഡൈനാമോ സാഗ്രബിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രനാഡ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ അയാക്സ് റോമ മത്സരത്തിലെ വിജയികളെയാകും നേരിടുക. വിയ്യാറയൽ ഡൈനാമോ സാഗ്രബ് മത്സരത്തിലെ വിജയികൾ സെമിയിൽ ആഴ്സണൽ സ്ലാവിയ പ്രാഗ് മത്സരത്തിലെ വിജയികളെയും നേരിടും.

ഏപ്രിൽ 9ന് ആദ്യപാദ മത്സരങ്ങളും രണ്ടാംപാദ മത്സരങ്ങൾ ഏപ്രിൽ 16നും നടക്കും. സെമിഫൈനൽ ആദ്യപാദ മത്സരങ്ങൾ ഏപ്രിൽ 29നും രണ്ടാംപാദ മത്സരങ്ങൾ മെയ് 6നും നടക്കും. മെയ് 26നാണ് ഫൈനൽ.

ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനെ തോൽപ്പിച്ചാണ് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. മിലാൻ്റെ മൈതാനമായ സാൻ സീറോയിൽ നടന്ന പോരാട്ടത്തിൽ 1-0ന് ആണ് യുണൈറ്റഡ് വിജയം കണ്ടത്. പകരക്കാരനായി ഇറങ്ങിയ മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ ഗോളി യുണൈറ്റഡ് വിജയം ഉറപ്പിച്ചത്. ഇരുപാദങ്ങളിലുമായി 2-1ന് ആണ് യുണൈറ്റഡിന്‍റെ വിജയം.

Also Read- UEFA Champions League | ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം; ലിവർപൂൾ റയലിനെയും പിഎസ്ജി ബയേണിനെയും നേരിടും

ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തെ അട്ടിമറിച്ച് യുക്രെയ്ൻ ക്ലബ്ബ് ഡൈനാമോ സാഗ്രെബ് ക്വാർട്ടർ ഫൈനൽ പ്രവേശനം നേടി. ആദ്യ പാദത്തിൽ 2-0ന് തോറ്റ ക്ലബ്ബ് രണ്ടാം പാദത്തിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് മുന്നിൽ ടോട്ടനം മുട്ടുമടക്കി. ആദ്യ പാദത്തിൽ ലഭിച്ച രണ്ട് ഗോളുകളുടെ മുൻതൂക്കം ഇംഗ്ലീഷ് ക്ലബ്ബിന് മുതലെടുക്കാനായില്ല. യുക്രൈൻ ക്ലബിനായി മിസ്ലാവ് ഓർസിച്ച് ഹാട്രിക് നേടി.

ഇന്നലെ നടന്ന മത്സരത്തിൽ തോറ്റെങ്കിലും ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലും ക്വാർട്ടറിൽ കടന്നു. ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിനോട് സ്വന്തം ഗ്രൗണ്ടായ നോർത്ത് ലണ്ടണിൽ പരാജയം രുചിച്ചെങ്കിലും അർട്ടേറ്റയുടെ ടീമിന് ആദ്യ പാദത്തിലെ 3-1 വിജയം രക്ഷയായി. ഇന്നലെ ഒളിമ്പിയാകോസ് എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിനെ തോൽപ്പിച്ചത്. ( ഇരുപാദങ്ങളിലുമായി 3-2).

summary- Draws for the UEFA Europa league complete. First leg to kick off from April 9
Published by: Anuraj GR
First published: March 20, 2021, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories