HOME » NEWS » Sports » EUROPA LEAGUE QUARTER FINALS MAN UNITED EMERGES VICTORIOUS OVER GRANADA AND ARSENAL HELD BY SLAVIA PRAGUE JK INT

Europa league | യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം, ആഴ്സനലിന് സമനില

രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 16 ന് നടക്കും.

News18 Malayalam | news18-malayalam
Updated: April 9, 2021, 9:59 PM IST
Europa league | യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം, ആഴ്സനലിന് സമനില
രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 16 ന് നടക്കും.
  • Share this:
യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. എന്നാല്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സനലിന് സമനില കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു.

സ്പാനിഷ് ക്ലബ്ബായ ഗ്രനാഡക്കെതിരെയാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്‍മാര്‍ വിജയം സ്വന്തമാക്കിയത്. ഗ്രനാഡയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ യുണൈറ്റഡിനായി 31-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ആദ്യ ഗോള്‍ നേടിയത്. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കേ 90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിന്റെ രണ്ടാം ഗോള്‍ നേടി.

കളിയുടെ സമസ്ത മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ രണ്ടാം പാദത്തില്‍ ഇറങ്ങുമ്പോള്‍ രണ്ട് എവേ ഗോളിന്റെ ലീഡ കൈവശം വക്കുവാനും യുണൈറ്റഡിനായി. യൂറോപ്പ ലീഗില്‍ ആദ്യമായിട്ടാണ് തുടര്‍ച്ചയായി എവേ മത്സരങ്ങള്‍ ഒരു സ്പാനിഷ് ക്ലബിനെതിരെ യുണൈറ്റഡ് സ്വന്തമാക്കുന്നത്.

മറ്റൊരു മത്സരത്തില്‍ ആഴ്‌സനലിന് സ്ലാവിയപ്രാഹയോട് സമനിലയില്‍ കളിയവസനിപ്പിക്കേണ്ടി വന്നു. ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. 86-ാം മിനുട്ടില്‍ നിക്കോളാസ് പെപ്പെയിലൂടെ ആഴ്‌സനലാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ തോമസ് ഹോളെസിലൂടെ സ്ലാവിയ സമനില ഗോള്‍ നേടി. ഇതോടെ വിലപ്പെട്ട എവേ ഗോളും അവര്‍ക്ക് സ്വന്തമാക്കനായി.

മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ റോമ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അയാക്‌സിനെയും വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ സാഗ്‌റെബിനെയും കീഴടക്കി. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 16 ന് നടക്കും.
Published by: Jayesh Krishnan
First published: April 9, 2021, 9:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories