നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഡിവില്ലിയേഴ്സ് പോലും ഉത്തപ്പയ്ക്ക് പിന്നിലാണ്'; വൈറലായി ശ്രീശാന്തിന്‍റെ ലൈവ്

  'ഡിവില്ലിയേഴ്സ് പോലും ഉത്തപ്പയ്ക്ക് പിന്നിലാണ്'; വൈറലായി ശ്രീശാന്തിന്‍റെ ലൈവ്

  ലൈവ് നടക്കുന്നതിനിടെ അതുവഴി പോയ, റോബിൻ ഉത്തപ്പയെ പ്രശംസിച്ചുകൊണ്ടുള്ള ശ്രീശാന്തിന്‍റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

  sreesanth sanju

  sreesanth sanju

  • Share this:
   ബംഗളുരു; വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ബീഹാറിനെതിരെ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ വൈറലായി ശ്രീശാന്തിന്‍റെ ഫേസ്ബുക്ക് ലൈവ്. കേരളത്തിന്‍റെ മിന്നുന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് ലൈവിൽ ശ്രീശാന്തിനൊപ്പം സഞ്ജു വി സാംസണും ക്യാപ്റ്റൻ സച്ചിൻ ബേബിയും മറ്റു കളിക്കാരും ചേർന്നു. ലൈവ് നടക്കുന്നതിനിടെ അതുവഴി പോയ, റോബിൻ ഉത്തപ്പയെ പ്രശംസിച്ചുകൊണ്ടുള്ള ശ്രീശാന്തിന്‍റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 'റോബിൻ ഉത്തപ്പാ, ശ്രീശാന്ത് പോലും നിങ്ങൾക്ക് പിന്നിലേ വരൂ'- ബീഹാറിനെതിരെ വിജയമൊരുക്കിയ ഓരോ കളിക്കാരുടെയും പേര് എടുത്തു പറഞ്ഞു കൊണ്ടാണ് ശ്രീശാന്തിന്‍റെ ലൈവ്. ഫേസ്ബുക്ക് ലൈവ് ആണെന്നറിയാതെ, ചില കളിക്കാർ സംസാരിച്ചതും രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്. ഒടുവിൽ സഞ്ജു വി സാംസണും ശ്രീശാന്തിന്‍റെ ലൈവിൽ സംസാരിക്കാൻ എത്തുന്നുണ്ട്.

   ശ്രീശാന്ത്, റോബിൻ ഉത്തപ്പ, സഞ്ജു വി സാംസൺ, ജലജ് സക്സേ എന്നിവരെല്ലാം തിളങ്ങിയ മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് കേരളത്തിന്‍റെ ജയം. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നാലാം ജയമാണ് ഇന്ന് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കർണാടകയോട് ഏറ്റ പരാജയത്തെ മായ്ക്കുന്ന പ്രകടനമാണ് ബിഹാറിനെതിരെ കേരളം പുറത്തെടുത്തത്. എസ്. ശ്രീശാന്തിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 40.2 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. 149 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകൾ ബാക്കിനിർത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഇതോടെ, എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളം 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി നോക്കൗട്ട് ബെർത്ത് ഉറപ്പിക്കുകയും ചെയ്തു.   32 പന്തിൽ നാലു ഫോറും 10 സിക്സും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. വിഷ്ണു വിനോദ് 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്തു. സഞ്ജു സാംസൺ ഒൻപത് പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു.

   149 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവർ അതിവേഗ തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 29 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 76 റൺസ്. 10 ഓവറിനുള്ളിൽ കേരളം വിജയലക്ഷ്യം മറികടക്കും എന്ന നിലയിൽ മുന്നേറുമ്പോൾ, വിഷ്ണു വിനോദിനെ വീഴ്ത്തി ക്യാപ്റ്റന്‍ അശുതോഷ് അമനാണ് സഖ്യത്തെ പിരിച്ചത്. 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്താണ് വിഷ്ണു മടങ്ങിയത്. തൊട്ടുപിന്നാലെ ഇരു ടീമുകളും ഉച്ചഭക്ഷണത്തിനായി കയറി.

   Also Read- 'ക്രിക്കറ്റിലെത്തിയത് യാദൃശ്ചികമായി'; 400 വിക്കറ്റുകൾ പൂർത്തിയാക്കിയ അശ്വി൯ പറയുന്നു

   സഞ്ജു സാംസണ് ഒപ്പം തിരിച്ചെത്തിയ ഉത്തപ്പ, തുടർന്നും തകർത്തടിച്ചതോടെ കേരളം അനായാസം വിജയത്തിലെത്തി. ഇരുവരും ചേർന്ന് പിരിയാത്ത രണ്ടാം വിക്കറ്റിൽ വെറും 24 പന്തിൽനിന്ന് അടിച്ചെടുത്തത് 73 റൺസ്. സഞ്ജു ഒൻപത് പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു.

   Also Read- തകർപ്പൻ പ്രകടനവുമായി ശ്രീശാന്തും ഉത്തപ്പയും; ബിഹാറിനെതിരെ 53 പന്തിൽ കേരളത്തിന് വിജയം

   നേരത്തെ, 4 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം ബിഹാറിനെ 148 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബിഹാറിനെ ബാറ്റിങ്ങിന് അയച്ച കേരളം, 9.4 ഓവർ ബാക്കിനിൽക്കെയാണ് എതിരാളികളെ ചെറിയ സ്കോറിൽ എറിഞ്ഞൊതുക്കിയത്. കേരളത്തിനായി ശ്രീശാന്ത് ഒൻപത് ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. രണ്ട് മെയ്ഡൻ ഓവറുകളും ശ്രീശാന്ത് എറിഞ്ഞു. ജലജ് സക്സേന 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി മൂന്നും എം ഡി നിധീഷ് എട്ട് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രനാണ് ശേഷിച്ച വിക്കറ്റ്.
   Published by:Anuraj GR
   First published:
   )}