നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Ravi Shastri |ബ്രാഡ്മാനെ ബയോ ബബിളില്‍ പിടിച്ചിട്ടാല്‍ അദ്ദേഹത്തിന്റെ ശരാശരിയും കുറയും: രവി ശാസ്ത്രി

    Ravi Shastri |ബ്രാഡ്മാനെ ബയോ ബബിളില്‍ പിടിച്ചിട്ടാല്‍ അദ്ദേഹത്തിന്റെ ശരാശരിയും കുറയും: രവി ശാസ്ത്രി

    'മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളുണ്ട്. കഴിഞ്ഞ 24 മാസത്തില്‍ 25 ദിവസം മാത്രമാണ് അവര്‍ക്ക് വീട്ടില്‍ നില്‍ക്കാനായത്'- രവി ശാസ്ത്രി പറഞ്ഞു.

    Ravi Shastri

    Ravi Shastri

    • Share this:
      2012 ന് ശേഷം ടി20 ലോകകപ്പില്‍(T20 World Cup) സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ് ടീം ഇന്ത്യ(Team India). ടീം സെലക്ഷനിലെ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാണിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ ലോകകപ്പിലുണ്ടായ നാണം കെട്ട മടക്കത്തില്‍ ബയോ ബബിള്‍ ജീവിതത്തെ പഴിച്ച് രംഗത്തെത്തുകയാണ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri).

      ബയോ ബബിളില്‍(bio- bubble) കഴിയേണ്ടി വന്നാല്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ(Don Bradman) ബാറ്റിങ് ശരാശരി പോലും താഴേക്ക് പോകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. 'ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുന്നു, പക്ഷേ എന്റെ പ്രായത്തില്‍ ഞാന്‍ അത് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാര്‍ ശാരീരികമായും മാനസികമായി തളര്‍ന്നു പോയിരിക്കുകയാണ്. ബയോബബിളില്‍ ആറുമാസമാണ് കഴിഞ്ഞത്. ഐപിഎല്ലും ലോകകപ്പും തമ്മിലുള്ള വലിയ ഇടവേളയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. വലിയ മത്സരങ്ങള്‍ വരുമ്പോള്‍ സമ്മര്‍ദ്ദം ബാധിക്കും. ഇതൊരു ഒഴികഴിവല്ല. ഞങ്ങള്‍ തോല്‍വി ഏറ്റെടുക്കുന്നു കാരണം തോല്‍ക്കുമെന്നത് ഞങ്ങള്‍ ഭയപ്പെടുന്നില്ല. ജയിക്കാന്‍ ശ്രമിക്കുമ്പോള്‍ മത്സരങ്ങള്‍ തോല്‍ക്കുന്നത് സ്വാഭാവികമാണ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളുണ്ട്. കഴിഞ്ഞ 24 മാസത്തില്‍ 25 ദിവസം മാത്രമാണ് അവര്‍ക്ക് വീട്ടില്‍ നില്‍ക്കാനായത്'- രവി ശാസ്ത്രി പറഞ്ഞു.

      'ഏത് കളിക്കാരനാണ് എന്നത് വിഷയമല്ല. ബ്രാഡ്മാന്‍ ആണെങ്കില്‍ പോലും ബബിളിലാണ് കഴിയുന്നത് എങ്കില്‍ നിങ്ങളുടെ ബാറ്റിങ് ശരാശരി താഴേക്ക് പോകും. കാരണം നിങ്ങള്‍ മനുഷ്യനാണ്. പുറകില്‍ പെട്രോള്‍ ഒഴിച്ച് ഓടാന്‍ നിങ്ങള്‍ക്ക് കളിക്കാരോട് പറയാനാവില്ല. അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. പ്രയാസം നിറഞ്ഞ സമയമാണ് ഇത്. അത് അതീജിീവിക്കുകയാണ്. ബബിള്‍ ജീവിതത്തില്‍ പരാതികളില്ല. പക്ഷേ ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ പൊട്ടിത്തെറി പ്രകടമാവും'- രവി ശാസ്ത്രി പറഞ്ഞു.

      Kapil Dev |കളിക്കാര്‍ക്ക് ഐപിഎല്ലാണ് മുഖ്യമെങ്കില്‍ നമുക്കെന്ത് ചെയ്യാനാകും; ടി20 ലോകകപ്പ് തകര്‍ച്ചയില്‍ കപില്‍ ദേവ്

      താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ ഐപിഎല്‍ കളിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതില്‍ എന്ത് പറയാന്‍ കഴിയുമെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായതിന് ശേഷം സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍.

      അടുത്ത ലോകകപ്പിനായി ബിസിസിഐയും താരങ്ങളും ഇപ്പോള്‍ തന്നെ പ്ലാനിംഗ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ നടക്കുന്ന ടി 20 ലോകകപ്പിനായി ടീം ഒരുങ്ങണം. കഴിഞ്ഞ എട്ടു ടി20 ടൂര്‍ണമെന്റുകളില്‍ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നത്- കപില്‍ ദേവ് പറഞ്ഞു.

      താന്‍ ഐപിഎല്ലിന് എതിരല്ലെന്നും ടൂര്‍ണമെന്റിനും ലോകകപ്പിനും ഇടയില്‍ ആവശ്യമായ ഇടവേളയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ടി 20 ലോകകപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വിരാട് കോഹ്ലി ഏറ്റെടുക്കണമെന്നും കപില്‍ ആവശ്യപ്പെട്ടു. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പാഠമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
      Published by:Sarath Mohanan
      First published:
      )}