നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അടുത്ത ദശകത്തിൽ ഹാർദിക്കിനെയും പന്തിനെയും പോലെ ആയിരിക്കും എല്ലാവരും ബാറ്റ് ചെയ്യുക': ഇംഗ്ലണ്ട് മുൻ പേസർ ഡാരൻ ഗഫ്

  'അടുത്ത ദശകത്തിൽ ഹാർദിക്കിനെയും പന്തിനെയും പോലെ ആയിരിക്കും എല്ലാവരും ബാറ്റ് ചെയ്യുക': ഇംഗ്ലണ്ട് മുൻ പേസർ ഡാരൻ ഗഫ്

  തങ്ങളുടേതായ ശൈലിയിൽ കളിച്ചുകൊണ്ട് ഹാർദിക് പാണ്ഡ്യയും, റിഷഭ് പന്തും, ക്രുനാല്‍ പാണ്ഡ്യയും, ശ്രേയസ് അയ്യരുമെല്ലാം ഇന്ത്യൻ ടീമിനെ ഇപ്പോഴേ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്- ഗഫ്

  Rishabh Pant

  Rishabh Pant

  • Share this:
   ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും പ്രശംസിച്ച് ഇംഗ്ലണ്ട് മുൻ പേസ് ബോളർ ഡാരൻ ഗഫ് രംഗത്തെത്തി. ഹാർദിക്കിനെയും റിഷഭിനെയും പോലെയാകും രാജ്യാന്തര ക്രിക്കറ്റില്‍ 10 വർഷങ്ങൾക്ക്‌ അപ്പുറം എല്ലാവരും ബാറ്റ് ചെയ്യുകയെന്നാണ് ഡാരന്‍ ഗഫ് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ നടന്ന പരമ്പരയിലെ ഇരു താരങ്ങളുടെയും തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് അടുത്ത ദശകത്തിൽ ബാറ്റിംഗ് എന്നത് ഇങ്ങനെ ആയിരിക്കും എന്ന് പറയാൻ ഗഫിനെ പ്രേരിപ്പിച്ചത്.

   “അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റിൽ എല്ലാ ബാറ്റ്സ്മാന്‍മാരും അവരെപ്പോലെയായിരിക്കും കളിക്കുക.
   ഏവരും അവരുടെ സ്വന്തം ശൈലിയിൽ കളിക്കുവാൻ പോകുന്ന കാലമാണ് വരുന്നത്. ഈ സ്വത സിദ്ധമായ ശൈലി ബാറ്റിംഗ് സര്‍വസാധാരണമാകുന്ന കാലമാണ് വരാന്‍ പോകുന്നത്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെയും കിവീസ് നായകൻ വില്യംസണെയും ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയും പോലുള്ള കളിക്കാര്‍ ഒരു പരിധിവരെ മത്സരത്തിലെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. അവര്‍ ടീമിനായി ഇന്നിംഗ്സ് കെട്ടിപ്പടുത്തശേഷം അവസാനം ആക്രമിച്ച് കളിക്കുന്ന രീതിയാണ് നമ്മള്‍ കാണാറുള്ളത്. പക്ഷേ ഭാവിയിൽ റിഷഭ് പന്തിന്റെയും ഹാർദിക്കിന്റെയും ശൈലിയിൽ ബാറ്റ് ചെയ്യുന്നവരായിരിക്കും കൂടുതൽ" മുൻ ഇംഗ്ലണ്ട് താരം തന്‍റെ അഭിപ്രായം വ്യക്തമാക്കി.

   തങ്ങളുടേതായ ശൈലിയിൽ കളിച്ചുകൊണ്ട് ഹാർദിക് പാണ്ഡ്യയും, റിഷഭ് പന്തും, ക്രുനാല്‍ പാണ്ഡ്യയും, ശ്രേയസ് അയ്യരുമെല്ലാം ഇന്ത്യൻ ടീമിനെ ഇപ്പോഴേ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്- ഗഫ് കൂട്ടിച്ചേർത്തു. അവസാന ഏകദിനത്തിൽ ആറാം വിക്കറ്റിൽ റിഷഭ് പന്തും, ഹാർദിക് പാണ്ഡ്യയും ചേര്‍ന്ന് പ്രത്യാക്രമണത്തിലൂടെ 11 ഓവറില്‍ 99 റണ്‍സടിച്ചത് അസാധ്യ പ്രകടനമായിരുന്നുവെന്നും ഗഫ് പറഞ്ഞു.

   Also Read- IPL 2021| ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യുന്ന കെ എൽ രാഹുലിനെയായിരിക്കും ഇത്തവണ കാണാൻ പോകുന്നതെന്ന് വസിം ജാഫർ

   സെവാഗിനെയും ഇൻസമാമിനെയും ഇയാൻ ബെല്ലിനേയും പോലുള്ള അനേകം മുതിർന്ന താരങ്ങൾ പന്തിനേയും, പന്തിന്‍റെ പ്രകടനത്തേയും വാനോളം പുകഴ്ത്തി മുന്നോട്ട് വന്നിരുന്നു. പന്തിന്‍റെ കളി കാണുമ്പോൾ തനിക്ക് തന്‍റെ പഴയ കാലം ആണ് ഓർമ വരുന്നതെന്നാണ് സെവാഗ് പറഞ്ഞത്. പന്ത് വരും കാലങ്ങളിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ കൂടിയാവും എന്നും അദ്ദേഹം കൂട്ടിച്ചെർത്തു. പന്തില്ലാതെ ഉള്ള ഒരു ഇന്ത്യൻ ടീം ഇനിയൊരിക്കലും സങ്കൽപ്പിക്കാൻ ആവില്ല എന്നായിരുന്നു മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലിന്‍റെ അഭിപ്രായം.

   ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ അവസരം കിട്ടാതെ പോയ പന്ത് തനിക്ക് അവസരം കിട്ടിയ അവസാന രണ്ട് ഏകദിനങ്ങളിലും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ഏകദിനത്തിൽ 40 പന്തുകളിൽ നിന്നും 77 റൺസും മൂന്നാം ഏകദിനത്തിൽ 62 പന്തുകളിൽ നിന്നും 78 റൺസുമാണ് താരം നേടിയത്. ഈ രണ്ട് ഇന്നിഗ്സുകളും പന്ത് നേടിയത് ഇന്ത്യ സമ്മർദ്ദ ഘട്ടങ്ങളിൽ ആയപ്പോഴായിരുന്നു. പന്തിന്റെ ഈ നിർണായക പ്രകടനങ്ങൾ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കുന്നതിൽ സഹായകമാവുകയും ചെയ്തു.

   ടി20യിലെ കടന്നാക്രമണ ബാറ്റിങ് ശൈലി ഏകദിനത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഹര്‍ദികും റിഷഭും കാട്ടിത്തന്നു. ഒരു ഓൾ റൗണ്ടറെന്നതിലുപരി ഹാര്‍ദിക് പാണ്ഡ്യയെ ഇപ്പോള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് തനിക്ക് തോന്നുന്നതെന്നും ഒരു ഓള്‍റൗണ്ടറെന്ന നിലയിലോ ഫിനിഷറെന്ന നിലയിലോ തനിക്ക് ഹാർദിക്കിനെ കാണാന്‍ സാധിക്കുന്നില്ലെന്നും ഈയിടെ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പറഞ്ഞിരുന്നു. ഹാർദിക്കിന് ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആവശ്യത്തിന് ബോളും കളിക്കാൻ ലഭിച്ചാല്‍ സെഞ്ച്വറി വരെ നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Anuraj GR
   First published:
   )}