• HOME
  • »
  • NEWS
  • »
  • sports
  • »
  • KYC Fraud; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് നഷ്ടമായത് 1.14 ലക്ഷം; വീണ്ടെടുത്ത് നൽകി പോലീസ്

KYC Fraud; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് നഷ്ടമായത് 1.14 ലക്ഷം; വീണ്ടെടുത്ത് നൽകി പോലീസ്

കാംബ്ലിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് എനി ഡെസ്ക് അപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിയ താരത്തിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത്.

Vinod Kambli (Image: Twitter)

Vinod Kambli (Image: Twitter)

  • Last Updated :
  • Share this:
    മുംബൈ: ഓൺലൈൻ തട്ടിപ്പിനിരയായി (Online Fraud) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി (Vinod Kambli). തട്ടിപ്പിൽ താരത്തിന് 1.14 ലക്ഷം രൂപ നഷ്ടമായെങ്കിലും പോലീസിൽ (Police) നൽകിയ പരാതിയിൽ അവരുടെ സഹായത്താൽ താരത്തിന് തുക തിരികെ ലഭിച്ചു. KYC വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് പറഞ്ഞ് ബാങ്ക് എക്സിക്യൂട്ടീവ് എന്ന വ്യാജേന സമീപിച്ചയാളാണ് കാംബ്ലിയിൽ നിന്നും പൈസ തട്ടിയെടുത്തത്.

    വിവരങ്ങൾ പുതുക്കണമെന്ന് പറഞ്ഞ് ബന്ധപ്പെട്ട ഇയാൾക്ക് കാംബ്ലി തന്റെ KYC വിവരങ്ങൾ നൽകുകയും ചെയ്തു. ഫോണിലൂടെ ബന്ധപ്പെട്ടയാൾ കാംബ്ലിയോട് എനി ഡെസ്ക് എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ പറയുകയും തുടർന്ന് അത് വഴി കാംബ്ലിയുടെ അക്കൗണ്ട് ഉപയോഗിക്കുകയും വിവിധ തവണകളായി 1.14 ലക്ഷം രൂപ പിൻവലിക്കുകയുമായിരുന്നു.

    ഒടുവിൽ, തന്നെ വിളിച്ച് ബന്ധപ്പെട്ടയാളുടെ കാര്യത്തിൽ സംശയം തോന്നിയ കാംബ്ലി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വിവരം അറിയുന്നത്. തുടർന്ന് താരം ബാന്ദ്ര പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ബാന്ദ്ര പോലീസിന്റെ സൈബർ സംഘ൦ കാംബ്ലിക്ക് നഷ്ടപ്പെട്ട തുക വീണ്ടെടുത്ത് നല്കുകയായിരുന്നു.

    Also Read - Rohit Sharma |കോഹ്ലിയെപ്പോലെ ഒരു താരത്തെ ആരാണ് അവഗണിക്കുകയെന്ന് രോഹിത് ശര്‍മ്മ

    Rohit Sharma |'ഐസിസി ടൂര്‍ണമെന്റുകളിലെ തുടര്‍തോല്‍വികള്‍ക്ക് ഒരേ കാരണമാണ്': രോഹിത് ശര്‍മ്മ

    വിരാട് കോഹ്ലിയില്‍ (Virat Kohli) നിന്നും ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഐ സി സി ടൂര്‍ണമെന്റുകളില്‍ (ICC tournaments) ടീമിന് കാലിടറുന്നത് എവിടെയെന്ന് ചൂണ്ടിക്കാണിച്ച് രോഹിത് ശര്‍മ (Rohit Sharma). മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിക്കാത്തതാണ് ഐ സി സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പിന്നിലേക്ക് പോകാന്‍ കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ് നിലവിലെ ഏകദിന- ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

    വിരാട് കോഹ്ലി ഇന്ത്യന്‍ നായകനായശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ നോക്കൗട്ട് ഘട്ടത്തില്‍ പുറത്താവുന്നത് പതിവു കാഴ്ചയാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയശേഷം ഇന്ത്യ ഇതുവരെ ഒരു ഐ സി സി കിരീടം നേടിയിട്ടില്ല. ധോണിക്ക് കീഴിലിറങ്ങിയ 2015ലെ ഏകദിന ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ്ലിക്ക് കീഴിലിറങ്ങിയപ്പോള്‍ ഫൈനലില്‍ പാകിസ്ഥാനോട് തോറ്റു. 2019ലെ ഏകദിന ലോകകപ്പിലും കോഹ്ലിക്ക് കീഴില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പിലാകട്ടെ കോഹ്ലിക്ക് കീഴില്‍ സെമി പോലും എത്താതെ ഇന്ത്യ പുറത്താവുകയും ചെയ്തു.

    Also Read - Sourav Ganguly |ടി20 നായകസ്ഥാനം ഒഴിയരുതെന്ന് കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി ഗാംഗുലി

    ചാമ്പ്യന്‍സ് ട്രോഫി, ഐ സി സി ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളിലെല്ലാം ആരംഭത്തില്‍ നേരിട്ട പതര്‍ച്ചയില്‍ നിന്ന് ടീമിന് കരകയറാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായതെന്ന് രോഹിത് പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടികള്‍ നേരിട്ടുള്ള അനുഭവപരിചയം കുറവായതു കൊണ്ട് കൂടിയാകാം ഈ പ്രശ്‌നമെന്ന് കരുതുന്നതായും രോഹിത് അഭിപ്രായപ്പെട്ടു.
    Published by:Naveen
    First published: