• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്പെയിൻ ഫുട്ബോൾ ടീം മുൻ കോച്ചിന്‍റെ ഒമ്പതു വയസുള്ള മകൾ കാൻസർ ബാധിച്ച് മരിച്ചു

ജൂണിൽ ആയിരുന്നു ദേശീയ കോച്ച് സ്ഥാനത്ത് നിന്ന് ലൂയിസ് എൻറിക്വെ രാജിവെച്ചത്.

news18
Updated: August 30, 2019, 10:37 AM IST
സ്പെയിൻ ഫുട്ബോൾ ടീം മുൻ കോച്ചിന്‍റെ ഒമ്പതു വയസുള്ള മകൾ കാൻസർ ബാധിച്ച് മരിച്ചു
ലൂയിസ് എൻറിക്വെ മകൾക്കൊപ്പം
news18
Updated: August 30, 2019, 10:37 AM IST
മാഡ്രിഡ്: സ്പെയിൻ ഫുട്ബോൾ ടീമിന്‍റെ മുൻ കോച്ച് ലൂയിസ് എൻറിക്വെയുടെ ഒമ്പതുവയസുള്ള മകൾ മരിച്ചു. എല്ലുകളെ ബാധിക്കുന്ന അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ലൂയിസ് എൻറിക്വെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

"ഞങ്ങളുടെ മകൾ ഒമ്പതു വയസുള്ള സന ഇന്ന് ഉച്ചയ്ക്കു ശേഷം ഞങ്ങളെ വിട്ടു പിരിഞ്ഞു. അർബുദത്തോട് അഞ്ചു മാസത്തോളം നീണ്ടു നിന്ന പോരാട്ടം നടത്തിയതിനു ശേഷമായിരുന്നു അവളുടെ മരണം" - ലൂയിസ് എൻറിക്വെ ട്വീറ്റിൽ കുറിച്ചു.

"നീ ഇല്ലാത്തത് ഞങ്ങളെ അത്യധികമായി വേദനിപ്പിക്കും, പക്ഷേ എല്ലാ ദിവസവും ഞങ്ങളുടെ ജീവിതത്തിൽ നിന്നെ ഓർക്കും" - അദ്ദേഹം കുറിച്ചു.

iPhone പ്രേമികൾക്ക് സന്തോഷവാർത്ത; പുതിയ ആപ്പിൾ ഐഫോൺ സെപ്തംബർ 10ന്

ജൂണിൽ ആയിരുന്നു ദേശീയ കോച്ച് സ്ഥാനത്ത് നിന്ന് ലൂയിസ് എൻറിക്വെ രാജിവെച്ചത്. കഴിഞ്ഞ മാർച്ച് മുതൽ തന്നിലേൽപ്പിച്ച ഉത്തരവാദിത്തം തനിക്ക് കൃത്യമായി പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും അതിനാലാണ് രാജിയെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. എന്നാൽ, തന്‍റെ വ്യക്തിപരമായ പ്രശ്നങ്ങൾ ഒരിക്കൽ പോലും പൊതുവിടങ്ങളിലേക്ക് അദ്ദേഹം എത്തിച്ചില്ല.

ഈ സമയത്തെല്ലാം പിന്തുണയുമായി എത്തിയവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. സ്പെയിൻ ക്യാപ്റ്റൻ സെർജിയോ റാമോസ്, ടെന്നീസ് താരം റഫാൽ നദാൽ, ഫുട്ബോൾ ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവർ സനയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Loading...

First published: August 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...