• HOME
  • »
  • NEWS
  • »
  • sports
  • »
  • പ്രമുഖ ക്രിക്കറ്റ് താരത്തിനൊപ്പമുള്ള ചൂടൻ ചിത്രം പുറത്തുവിട്ട് മുൻ ഭാര്യ

പ്രമുഖ ക്രിക്കറ്റ് താരത്തിനൊപ്പമുള്ള ചൂടൻ ചിത്രം പുറത്തുവിട്ട് മുൻ ഭാര്യ

കുടുംബപ്രശ്നം കാരണം മൂന്നുതവണ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയെന്ന ക്രിക്കറ്ററുടെ വെളിപ്പെടുത്തലിന് മറുപടിയായി താരവുമൊത്തുള്ള കിടപ്പറ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് മുൻ ഭാര്യ

shami hasin

shami hasin

  • Share this:
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പേസർ മുഹമ്മദ് ഷമിയുടെ കുടുംബജീവിതത്തിലെ താളപ്പിഴകൾ ഏറെക്കാലമായി വാർത്തകളിൽ നിറയുന്നതാണ്. കുടുംബപ്രശ്നം കാരണം മൂന്നുതവണ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയെന്ന വെളിപ്പെടുത്തലിന് മറുപടിയായി താരവുമൊത്തുള്ള കിടപ്പറ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് മുൻ ഭാര്യ ഹസിൻ ജഹാൻ. ഇൻസ്റ്റാഗ്രാം വഴിയാണ് ചിത്രം പുറത്തുവിട്ടത്.

ചിത്രം മാത്രമല്ല, അതിനൊപ്പം ഷമിയുടെ കുത്തിനോവിക്കുന്ന ഒരു കുറിപ്പും ഹസിൻ എഴുതിയിട്ടുണ്ട്. ഹിന്ദിയിലെഴുതിയ ആ കുറിപ്പ് ഇങ്ങനെ, 'നിങ്ങൾ ഒന്നുമല്ലാതിരുന്ന സമയത്ത് ഞാൻ പരിശുദ്ധയും സൽസ്വഭാവിയുമയാിരുന്നു. ഇപ്പോൾ നിങ്ങൾ വലുതായപ്പോൾ ഞാൻ അശുദ്ധയായിരിക്കുന്നു. കള്ളത്തരത്തിന്‍റെ മറകൊണ്ട് സത്യത്തെ ഒളിപ്പിക്കാനാകില്ല. മുതലക്കണ്ണീർ മാത്രമെ ബാക്കിയാകൂ'.

അതേസമയം ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ഹസിന ജഹാനെതിരെ കടുത്ത വിമർശങ്ങളാണ് ഉയരുന്നത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.



പ്രായത്തിൽ പത്തു വയസു കൂടുതലുള്ള ഹസിൻ ജഹാനെ 2014 ജൂണിലാണ് മൊഹമ്മദ് ഷമി വിവാഹം കഴിക്കുന്നത്. 2012 സീസണിലെ ഐപിഎല്ലിനിടെ കണ്ടുമുട്ടിയ ഇരുവരും രണ്ടുവർഷത്തോളം പ്രണയിച്ചാണ് വിവാഹിതരായത്. ഹസിൻ ജഹാന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. എന്നാൽ വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുമ്പ് ഇവരുടെ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടായി. 2018 മുതൽ ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. 2019ൽ കോടതിക്കുപുറത്തുവെച്ചുള്ള ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ ഇരുവരും നിയമപരമായി ബന്ധം വേർപെടുത്തി.
TRENDING:Unlock 1| സംസ്ഥാനത്തെ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍; അധിക നിരക്ക് ഈടാക്കും [NEWS]ഇനി ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാല്ലോ; വീട്ടിലെത്തിയ പൃഥ്വിരാജിന് സമ്മാനമായി പെട്ടി നിറയെ മധുരം [PHOTOS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]
എന്നാൽ പിന്നീടും ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു. വിവാഹബന്ധം വഷളായതോടെ ഷമിക്കെതിരെ ഹസിന ഗാർഹികപീഡനം ആരോപിച്ച് കേസു നൽകിയതും കോഴ ആരോപണം ഉന്നയിച്ചതുമൊക്കെ വലിയ വാർത്തയായിരുന്നു. അതിനിടെ ഷമിക്കു പാക് സ്വദേശിനിയായ യുവതിയുമായി ബന്ധമുണ്ടെന്ന ആരോപണവും അവർ ഉയർത്തി.
Published by:Anuraj GR
First published: