എഫ് എ കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ഇന്നലെ അവസാനിച്ചതോടെ സെമി മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. ഇന്നലെ നടന്ന മൽസരത്തിൽ ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-1ന് തോൾപ്പിച്ചതൊടെയാണ് നാല് ടീമുകളുടെയും നിര പൂർത്തിയായത്. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, സതാംപ്ടൻ ടീമുകൾ നേരത്തെ തന്നെ സെമി ബെർത്ത് ഉറപ്പാക്കിയിരുന്നു. Also Read- Mbappe| റെക്കോർഡ് നേട്ടവുമായി എംബാപെ: ഫ്രഞ്ച് ലീഗിൽ 100 ഗോൾ തികയ്ക്കുന്ന പ്രായം കുറഞ്ഞതാരം സെമി ഫൈനൽ മത്സരങ്ങൾക്കായി ഇന്നലെ നടത്തിയ നറുക്കെടുപ്പിൽ ശക്തമായ പോരാട്ടങ്ങൾക്കാണ് സെമി ഫൈനൽ സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പായി. വെംബ്ലിയിലെ ആദ്യ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ആണ് നേർക്കുനേർ വരുന്നത്. ഇംഗ്ലണ്ടിൽ ഇപ്പോൾ ഏറ്റവും മികച്ച ഫോമിൽ ഉള്ള രണ്ടു ടീമുകളാണ് ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും. ടൂഹൽ പരിശീലകനായി എത്തിയ ശേഷം ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത ചെൽസിയെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റിയും നാല് കിരീടങ്ങൾ എന്ന നേട്ടം ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരിക്കുന്ന സിറ്റിയെ തടയാൻ ചെൽസിയും എങ്ങനെ ആണ് ഒരുങ്ങുക എന്ന് കണ്ടറിയണം.
Also Read- ജയം അകലെ, സീരീസ് കൈവിട്ട് ഇന്ത്യൻ വനിതകൾ; രണ്ടാം T20യിൽ ആറ് വിക്കറ്റ് തോൽവി രണ്ടാം സെമിയിൽ ലെസ്റ്റർ സിറ്റിയും സതാംപ്ടനുമാണ് നേർക്കുനേർ വരുന്നത്. 1982നു ശേഷം ആദ്യമായാണ് ലെസ്റ്റർ സിറ്റി ഒരു എഫ് എ കപ്പ് സെമിയിൽ എത്തുന്നത്. സതാംപ്ടനെ തോൽപ്പിച്ച് ഫൈനലിൽ കടക്കാം എന്ന മോഹവുമായി ആവും ലെസ്റ്റർ ഇറങ്ങുക. ഏപ്രിൽ 17,18 തീയതികളിൽ ആയാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. Also Read- Bayern Munich | ലെവൻഡോസ്കിയ്ക്ക് ഹാട്രിക്, ബയേണിന് മിന്നും ജയം നേരത്തെ നടന്ന ക്വാർട്ടർ മത്സരത്തിൽ യുണൈറ്റഡിൻ്റെ തോൽവി അവർക്ക് നിരാശ സമ്മാനിക്കുന്നതായി. പ്രീമിയർ ലീഗിലെ കിരീട പ്രതീക്ഷയും ഏറെക്കുറെ അവസാനിച്ചു ലീഗിൽ സിറ്റിയുടെ കുതിപ്പിന് തടയിടാൻ മറ്റൊരു ടീമുകൾക്കും കഴിയാത്തതാണ് കാരണം. ലീഗിൽ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് പത്ത് പോയിൻ്റിലധികം ലീഡാണുള്ളത്. യുണൈറ്റഡ് ഇനി ആകെ പ്രതീക്ഷ ഉള്ളത് യൂറോപ്പ ലീഗിൽ ആണ്. യൂറോപ്പയിലെ ക്വാർട്ടറിൽ ഗ്രനാഡയാണ് യുണൈറ്റഡിൻ്റെ എതിരാളി. Also Read- ഗോൾ അടിച്ച് ഗോളി; ബൗണോ ഹീറോയാടാ.. ഹീറോ News Summary: FA Cup to witness clash between heavyweights ; City to lock horns with Chelsea and Leicester with Southampton
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.