• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫെയർപ്ലേ എന്നാൽ ഇതാണ്....


Updated: June 26, 2018, 1:54 PM IST
ഫെയർപ്ലേ എന്നാൽ ഇതാണ്....

Updated: June 26, 2018, 1:54 PM IST
മോസ്കോ: കാൽപന്തുകളിയുടെ മാന്യത ഉയർ‌ത്തുപിടിച്ച നിരവധി മുഹൂർത്തങ്ങൾക്ക് പുൽമൈതാനങ്ങൾ വേദിയായിട്ടുണ്ട്. 2003ൽ നടന്ന ഡെന്മാർക്ക്- ഇറാൻ മത്സരം ഫെയർപ്ലേയുടെ ഉത്തമ മാതൃകയാണ് സൃഷ്ടിച്ചത്.

ഹോങ്കോംഗിൽ അണ്ടർ 23 ടീമുകളുടെ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരമായിരുന്നു വേദി. ഗോളടിക്കാൻ വഴി തുറന്നിട്ടും മാന്യത മുറുകെ പിടിച്ച് തോറ്റ ഡെന്മാര്‍ക്കിന്റെ കഥയാണിത്.

അന്നത്തെ സംഭവമിങ്ങനെ- ഡെന്മാർക്കും ഇറാനും തമ്മിലുള്ള മത്സരം പകുതിയോട് അടുക്കുന്നു. ഇറാന്റെ പെനാൽറ്റി ഏരിയയിലായിരുന്നു പന്ത്. നീണ്ട വിസിൽ കേട്ട ഇറാനിയൻ പ്രതിരോധനിരയിലെ താരം പന്ത് കൈയിലെടുത്തു. റഫറിയുടെ ലോംഗ് വിസിലെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇത്. എന്നാൽ കാണികളിൽ ആരോ മുഴക്കിയ വിസിൽകേട്ടാണ് ഇറാനിയൻ താരം പന്ത് കൈയിലെടുത്തത്.


ഇതു കണ്ട് റഫറി ഉടനടി ഡെന്മാർക്കിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. പിന്നീട് അവിടെ നടന്നത്  ചരിത്രമായി മാറുകയായിരുന്നു. ഡെന്മാർക്കിനെ തന്റെ രണ്ടാമത്തെ മത്സരത്തിൽ മാത്രം നയിച്ച ക‌്യാപ്റ്റൻ‌ വെയ്ഗോർസ്റ്റ് കാൽപന്ത് കളിയുടെ അന്തസ് വാനോളമുയർത്തി. പരിശീലകൻ മോർട്ടൻ ഓൾസനുമായും സഹതാരങ്ങളുമായും കൂടിയാലോചിച്ചശേഷം പെനാൽറ്റിയെടുക്കാനെത്തിയ വെയ്ഗോർസ്റ്റ് പന്ത് മനപ്പൂർവം പോസ്റ്റിന് പുറത്തേക്ക് അടിച്ചു. ആ പന്ത് പാഞ്ഞത് ആരാധകരുടെ മനസിലേക്കായിരുന്നു. ലോകമെമ്പാടുമുള്ള ആരാധാകർ ഇതിനെ നെഞ്ചോട് ചേർത്തു.

കളിയിൽ ഡെന്മാർക്ക് 1-0ന് ഇറാനോട് തോൽക്കുകയും ചെയ്തു. വെയ്ഗോർസ്റ്റിനെയും ഡെന്മാർക്കിനെയും ഒളിമ്പിക് കമ്മിറ്റി ഫെയർ പ്ലേ പുരസ്കാരം നൽകി ആദരിച്ചു. ഇന്നും ഫുട്ബോൾ ചരിത്രത്തിലെ മാന്യതയുടെ ഉത്തമോദാഹരണമായി ഈ സംഭവം നിലനിൽക്കുന്നു.
First published: June 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍